റായ്പൂര്‍: പശുക്കെള കൊല്ലുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തേ ഗുജറാത്തില്‍ പശുക്കളെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തിയിരുന്നു.
ഗോവധത്തിനെതിരെ ഛത്തീസ്ഗഡില്‍ നിയമനിര്‍മ്മാണം നടത്തുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പശുക്കളെ കൊല്ലുന്നവരെ തൂക്കിലേറ്റും എന്ന് പറഞ്ഞ ശേഷം മന്ത്രി ചിരിച്ച് കൊണ്ട് പോകുന്നതും എ.എന്‍.ഐയുടെ വീഡിയോയില്‍ കാണാം.
സംസ്ഥാനത്ത് നിയമവിരുദ്ധമായി ഗോവധം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സംസ്ഥാനത്ത് നിയമവിരുദ്ധമായ ഗോവധം നടന്നിട്ടില്ല. ഭാവിയിലും അത് സംഭവിക്കില്ല. പക്ഷേ അങ്ങനെയൊന്നുണ്ടായാല്‍ അവര്‍ക്ക് വധശിക്ഷ നല്‍കും. -രമണ്‍ സിംഗ് പറഞ്ഞു.
നേരത്തേ ഗോവധം നടത്തുന്നവര്‍ക്ക് ആര്‍ട്ടിക്കിള്‍ 37, 48 എന്നിവ പ്രകാരം വധശിക്ഷ നല്‍കണമെന്ന് പറയുന്ന ബില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥിന്റെ സര്‍ക്കാര്‍ അറവുശാലകള്‍ അടച്ചു പൂട്ടുകയും ഗുജറാത്തില്‍ ഗോവധത്തിനെതിരായ ശിക്ഷാനിയമം ഭേദഗതി ചെയ്യുകയും ചെയ്തതിന് ശേഷമാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
വീഡിയോ: