വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്‍.
പ്രസിഡന്റ് പദവിയിലെത്തിയാല്‍ താന്‍ അമേരിക്കക്കാരുടെ പ്രസിഡന്റായിരിക്കുമെന്നും തനിക്ക് മുന്‍പില്‍ ചുവപ്പ് നീല സംസ്ഥാനങ്ങള്‍ എന്ന വ്യത്യാസമുണ്ടാകില്ലെന്നും ബൈഡന്‍ പറഞ്ഞു.
വിജയിക്കുമെന്നതില്‍ പ്രതീക്ഷയുണ്ടെന്നും എങ്കിലും വിജയപ്രഖ്യാപനം നടത്താന്‍ ഈ ഘട്ടത്തില്‍ തയ്യാറല്ലെന്നും ബൈഡന്‍ പറഞ്ഞു.
അമേരിക്കയുടെ പ്രസിഡന്റായി ഭരിക്കാനാണ് ആഗ്രഹിക്കുന്നത്. ചുവപ്പ് സംസ്ഥാനമെന്നോ നീല സംസ്ഥാനമെന്ന വ്യത്യാസമോ ഉണ്ടാവില്ല എന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.
264 ഇലക്ടറല്‍ വോട്ടുകള്‍ നേടിയിട്ടുണ്ടെങ്കിലും വിജയം പ്രഖ്യാപിക്കാന്‍ ബൈഡന്‍ വിസമ്മതിച്ചു. ഡെമോക്രാറ്റുകള്‍ വിജയിക്കുമെന്നാണ് വിശ്വാസം. ഈ ഘട്ടത്തില്‍ വിജയപ്രഖ്യാപനം നടത്തുന്നില്ലെന്നായിരുന്നു ബൈഡന്‍ പറഞ്ഞത്.
അതേസമയം യു.എസ് സെനറ്റര്‍ ബെര്‍നി സാന്‍ഡേഴ്‌സ് ബൈഡന്റെ വിജയം പ്രവചിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ട്രെന്റ് പരിശോധിക്കുകയാണെങ്കില്‍ ജോ ബൈഡനും ജനാധിപത്യവും വിജയിക്കുമെന്നായിരുന്നു അദ്ദേഹം വീഡിയോയില്‍ പറഞ്ഞത്.
നിലവില്‍ 264 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്. 214 ഇലക്ട്രല്‍ വോട്ടാണ് ട്രംപിന് ലഭിച്ചത്. ജോര്‍ജിയയും നവാഡയും നോര്‍ത്ത് കരോലിനയും പെന്‍സില്‍വാനിയയും അരിസോണയും ഫ്‌ളോറിഡയുമെല്ലാം നിര്‍ണായക സ്‌റ്റേറ്റുകളാണ്. പ്രവചനാതീതമായ രീതിയില്‍ തന്നെയാണ് ഇവിടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക