| Monday, 16th October 2017, 7:59 am

കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛത്തീസ്ഗഢ്: കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നാല്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെ. അമിത് ഷായുടെ നേതൃത്വത്തില്‍ ജനരക്ഷാ യാത്ര നടത്തുന്നത് ഇത് കാണിച്ച് കൊടുക്കാനാണെന്നും സരോജ് പാണ്ഡെ പറഞ്ഞു.

മഹിളാമോര്‍ച്ചയുടെ മുന്‍ ദേശീയ അദ്ധ്യക്ഷ കൂടിയാണ് സരോജ് പാണ്ഡെ

രാജ്യത്ത് അധികാരത്തിലിരിക്കുന്നത് ഞങ്ങളാണ്. 11 കോടിയിലധികം അംഗങ്ങളുണ്ട് ഞങ്ങള്‍ക്ക്. വേണമെങ്കില്‍ കേരളത്തിലെ സര്‍ക്കാരിനെ ഞങ്ങള്‍ക്ക് പിരിച്ചുവിടാം. ജനാധിപത്യ മൂല്യങ്ങള്‍ക്കനുസരിച്ച് കേരളവും ബംഗാളും ഭരണം നടത്തണമെന്നും പാണ്ഡെ പറഞ്ഞു.

ജനരക്ഷാ യാത്രയ്ക്കിടെ പി. ജയരാജനെതിരെ പ്രകോപനകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് നേരത്തെ ബി.ജെ.പി നേതാവ് വി.മുരളീധരനെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more