ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് നേരെ ഭീഷണിയുമായി ബി.ജെ.പി എം.പി അരവിന്ദ് ശര്‍മ്മ. കഴിഞ്ഞ ദിവസം മുന്‍ മന്ത്രി മനീഷ് ഗ്രോവറെ കര്‍ഷകര്‍ തടഞ്ഞിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് അരവിന്ദ് ശര്‍മ്മയുടെ ഭീഷണി പ്രസംഗം. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണെന്നും ബി.ജെ.പി നേതാക്കളെ ‘തൊട്ടാല്‍’ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നുമാണ് എം.പിയുടെ ഭീഷണി.
‘മനീഷ് ഗ്രോവറെ ആരെങ്കിലും എതിര്‍ത്താല്‍ അവരുടെ കൈ വെട്ടും, കണ്ണ് ചൂഴ്‌ന്നെടുക്കും,’ എം.പി പറഞ്ഞു.
പാര്‍ട്ടി പൊതുയോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ പ്രസംഗം ലൈവായി കാണാന്‍ ക്ഷേത്രത്തില്‍ പോയ ബി.ജെ.പി നേതാക്കളെ കര്‍ഷകര്‍ കഴിഞ്ഞ ദിവസ വളഞ്ഞിരുന്നു.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നുള്ള മോദിയുടെ പ്രസംഗത്തിന്റെ ലൈവ് ടെലികാസ്റ്റ് കാണാനാണ് ഇവര്‍ എത്തിയത്.
കര്‍ഷകര്‍ രൂപീകരിച്ച വലയം ഭേദിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മുന്‍ മന്ത്രി മനീഷ് ഗ്രോവറെ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളെ പ്രതിഷേധക്കാര്‍ ആറ് മണിക്കൂറോളം വളഞ്ഞുവെച്ചു.
കര്‍ഷകര്‍ക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ഗ്രോവര്‍ മാപ്പ് പറയണമെന്നതായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Will Gouge Eyes, Cut Arms”: BJP MP Warns After Party Leader Surrounded