[] ദമാം: ഒഴിവുവരുന്ന തൊഴിലവസരങ്ങളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം.
സ്വദേശികളെ കിട്ടാത്ത തൊഴില്‍ മേഖലയിലേക്ക് മാത്രമേ ഇനി മുതല്‍ വിദേശികള്‍ക്ക് വീസ അനുവദിക്കു. സ്വദേശിവല്‍ക്കരണ പദ്ധതികളിലൂടെയോ അഭിമുഖങ്ങളിലൂടെയോ ആവും തൊഴിലവസരങ്ങളിലേക്ക് സ്വദേശികളെ നിയമിക്കുക.
നിതാഖത് രേഖകള്‍ ശരിയാക്കാന്‍ അനുവദിച്ച ഇളവ് കാലയളവില്‍ 10 ലക്ഷത്തോളം തൊഴിലാളികളാണ് നാടുവിട്ടിരുന്നത്.
ഇതുവഴിയുണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുകയാണ് തൊഴില്‍ മന്ത്രാലയം.
ഇതുവരെ 90,000 നിയമലംഘകരാണ് ഇളവുകാലയളവില്‍ പിടിക്കപ്പെട്ടത്.