തിരുവനന്തപുരം: ബിയര്‍ നിര്‍മാണത്തിനുള്ള ബ്രൂവറികള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ബ്രൂവറിക്കായി അപേക്ഷകള്‍ ലഭിച്ചാല്‍ ഇനിയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ബ്രൂവറികള്‍ക്കായി അപക്ഷകള്‍ ലഭിച്ചാല്‍ ഇനിയും പരിഗണിക്കും. ചായക്കടയ്ക്ക് അപേക്ഷ ലഭിച്ചാല്‍ പഞ്ചായത്തുകള്‍ പരിഗണിക്കാറില്ലെ ? അപേക്ഷ ലഭിച്ചാല്‍ അവര്‍ അത് പരിശോധിച്ച് നടപടിയെടുക്കും.ട
ഇതെല്ലാം ഓരോ ഭരണസ്ഥാപനങ്ങളും ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: അമിത് ഷാ വരുമ്പോള്‍ വസുന്ധര രാജെ എങ്ങോട്ടാണ് പോകുന്നത്: സച്ചിന്‍ പൈലറ്റ്
നായനാരുടെ കാലത്ത് മാത്രമല്ല 2003 ല്‍ എ.കെ ആന്റണിയുടെ കാലത്തും ബ്രൂവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അന്നത്തെ എക്‌സൈസ് മന്ത്രി കെ.വി തോമസാണ് അനുമതി കൊടുത്തതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ ഒരുതെറ്റുമില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന് മുന്നിലെത്തുന്ന അപേക്ഷകള്‍ പരിഗണിച്ച് അനുമതി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കും. നിലവില്‍ ബ്രൂവറി അനുവദിച്ചതില്‍ അപാകതയില്ല. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: നാന പടേക്കര്‍ക്കെതിരെയുള്ള പീഡനാരോപണം; തനുശ്രീയെ ആക്രമിക്കുന്ന രംഗങ്ങള്‍ പുറത്ത് -വീഡിയോ
നേരത്തെ ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത് ആന്റണി സര്‍ക്കാരിന്റെ കാലത്താണെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനും ആരോപിച്ചിരുന്നു.
എന്നാല്‍ ആന്റണി സര്‍ക്കാരിന് മുന്‍പ് നായനാരുടെ എല്‍.ഡി.എഫ് സര്‍ക്കാരാണ് ബ്രൂവറിയ്ക്ക് അനുമതി നല്‍കിയതെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രത്യാരോപണം.
WATCH THIS VIDEO: