| Tuesday, 24th April 2018, 5:20 pm

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അനുവദിച്ചില്ലെങ്കില്‍ ബലിദാനികളെ സൃഷ്ടിക്കും; ഭീഷണിയുമായി ബി.ജെ.പി നേതാവ് വിനയ് കത്യാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായ വിധി വന്നില്ലെങ്കില്‍ ആത്മഹത്യ സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ വിനയ് കത്യാര്‍ . അതേസമയം കോടതിവിധി വരുന്നതുവരെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തില്ലെന്നും കത്യാര്‍ പറഞ്ഞു.

” രാമക്ഷേത്രം നിര്‍മ്മിക്കാനായില്ലെങ്കില്‍ ബലിദാനിസേനകള്‍ രൂപീകരിക്കേണ്ടിവരും. അത് ക്ഷേത്രനിര്‍മ്മാണത്തിന് സഹായകമാകും. എന്നിരുന്നാലും കേസില്‍ കോടതിവിധി വരുന്നതുവരെ ആത്മഹത്യ സ്‌ക്വാഡുകള്‍ രൂപീകരിക്കില്ല. പക്ഷെ വിധി എതിരായാല്‍ തീരുമാനവുമായി മുന്നോട്ടുപോകും.”


Also Read:  കോണ്‍ഗ്രസ് ബന്ധത്തിനപ്പുറം ഹൈദരാബാദ് ബാക്കിവെച്ചത്


കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് വിവാദ പ്രസ്താവനയുമായി വിനയ് കത്യാര്‍ രംഗത്തെത്തിയത്. ബാബ്‌രി മസ്ജിദുമായി ബന്ധപ്പെട്ട് ഇഖ്ബാല്‍ അന്‍സാരിക്ക് യാതൊന്നും അറിയില്ലെന്നും കത്യാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായ കത്യാര്‍ 1991, 1996, 1999 ല്‍ അയോധ്യയിലെ ഫാസിയാബാദില്‍ നിന്ന് ലോക്സഭയിലെത്തിയിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യവുമായി പ്രധാനമായും രംഗത്തെത്തിയ ബി.ജെ.പി നേതാക്കളില്‍ ഒരാളായിരുന്നു കത്യാര്‍.


Also Read:  കെ.എസ്.ആര്‍.ടിസിയുടെ ‘ചങ്കിനെ’ കണ്ടെത്തി; ബസ് തിരികെ വേണമെന്ന് പറഞ്ഞ് ഫോണ്‍ ചെയ്ത പെണ്‍കുട്ടി ഇതാണ്


ബാബ്‌രി മസ്ജിദ് കേസില്‍ സുപ്രീംകോടതി ക്രിമിനല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്തിയ ആളാണ് വിനയ് കത്യാര്‍. നേരത്തേയും വിദ്വേഷകരമായ പ്രസ്താവനകളുമായി വിനയ് കത്യാര്‍ രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more