ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തന്നെ സ്ഥാനാര്‍ത്ഥികളാക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിലേക്ക് 2022 ലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പില്‍ 40% സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യുമെന്ന് പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നു.
യു.പിയിലെ 403 മണ്ഡലങ്ങളിലേക്കും മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് അപേക്ഷകള്‍ നവംബര്‍ 15 വരെ സ്വീകരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
ഭാവിയില്‍ സ്ത്രീ സംവരണം 50% ആക്കും. യു.പിയില്‍ വെറുപ്പിന്റെ രാഷ്ട്രീയം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പ്രിയങ്ക വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എസ്.പി, ബി.എസ്.പി, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികളാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്.
2017 ലെ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യമാണ് മത്സരിച്ചിരുന്നത്. അന്ന് ബി.ജെ.പിയോട് കനത്ത പരാജയമാണ് സഖ്യം ഏറ്റുവാങ്ങിയത്.
312 സീറ്റില്‍ ബി.ജെ.പി ജയിച്ചപ്പോള്‍ എസ്.പി 47 ഉം കോണ്‍ഗ്രസ് ഏഴും സീറ്റുകളിലാണ് ജയിച്ചത്.
ബി.എസ്.പി 19 സീറ്റില്‍ വിജയിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Will field Congress workers on all seats in 2022 UP Assembly polls: Priyanka Gandhi Vadra