| Sunday, 13th September 2020, 3:21 pm

'എന്ത് രാഷ്ട്രീയ കൊടുങ്കാറ്റു വന്നാലും ഞാന്‍ നേരിടും, കൊറോണ വൈറസിനോടും ഞാന്‍ പോരാടും'; എന്തും നേരിടാന്‍ തയ്യാറെന്ന് ഉദ്ദവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയും പൊതുജനാരോഗ്യം സംബന്ധിച്ച പ്രശ്‌നങ്ങളും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.

” എന്ത് രാഷ്ട്രീയ കൊടുങ്കാറ്റ് വന്നാലും ഞാനത് നേരിടും, കൊറോണ വൈറസിനെതിരെയും ഞാന്‍ പോരാടും,” പൊതുജനങ്ങളോട് സംവദിക്കുന്ന ടെലിവിഷന്‍ പരിപാടിയിലൂടെ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളായി സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിനായി പോരാടിയെന്നും അതുപോലെ രാഷ്ട്രീയ പ്രതിസന്ധിക്കെതിരേയും പോരാടുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

നടി കങ്കണ റണൗത്തിന്റെ വിഷയം മഹാരാഷ്ട്രിയല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സാഹചര്യത്തിലാണ് താക്കറെയുടെ പ്രതികരണം.

കങ്കണയുടെ വിഷത്തില്‍ നേരത്തെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ബി.ജെ.പിക്കെതിരെ രംഗത്തുവന്നിരുന്നു.

ക്ഷത്രിയ വോട്ടും രജ്പുത്ത് വോട്ടും മുന്നില്‍ക്കണ്ടിട്ടുള്ള ചാട്ടമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റാവത്ത് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: Will Face All Political Storms, Will Fight Covid Too’: Uddhav Thackeray

We use cookies to give you the best possible experience. Learn more