ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നുകാണിക്കാനായിരിക്കും അവിശ്വാസപ്രമേയം ഉപയോഗപ്പെടുത്തുകയെന്ന് കോണ്‍ഗ്രസ്. സംഖ്യയുടെ കളികളേക്കാള്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുന്ന കേന്ദ്രസര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നുകാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.
” അവരുടെ (കേന്ദ്രസര്‍ക്കാര്‍) പൊള്ളത്തരം തുറന്നുകാണിക്കുക എന്നതാണ് പദ്ധതി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഈ സര്‍ക്കാരിന്റെ കള്ളത്തരം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം. പ്രതിപക്ഷം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.”
ഏഴ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചര്‍ച്ചയില്‍ ബി.ജെ.പിയ്ക്കാണ് ഏറ്റവും കൂടുതല്‍ സമയം അനുവദിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന് 38 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്.
ALSO READ: മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭയില്‍; സാധ്യതകള്‍ ഇങ്ങനെ
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാകും അവിശ്വാസപ്രമേയത്തെ പിന്തുണച്ച് കോണ്‍ഗ്രസിനായി സംസാരിക്കുക. ഇന്ന് രാവിലെ കോണ്‍ഗ്രസ് എം.പിമാരുടെ യോഗവും നടക്കുന്നുണ്ട്.
സോണിയ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. തൊഴിലില്ലായ്മയും കൃഷിയും സംബന്ധിച്ച വിഷയങ്ങള്‍ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങള്‍ ഇതിനോടകം അവിശ്വാസപ്രമേയം പാസാക്കി കഴിഞ്ഞെന്നും 132 കോടി ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: