മുംബൈ: വരാനിരിക്കുന്ന 25 വര്‍ഷം മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ അധികാരത്തിന് പുറത്തു നിര്‍ത്താന്‍ തങ്ങള്‍ക്കറിയാമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
അലിബാഗ് ആസ്ഥാനമായുള്ള ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ദിശ മാറ്റാനുള്ള ശ്രമമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയും മരണപ്പെട്ട അന്‍വേ നായിക്കിന്റെയും കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ച് ബി.ജെ.പി ഉന്നയിക്കുന്ന ആരോപണമെന്നാണ് ശിവസേനയുടെ വാദം.
ആരോപണവുമായി രംഗത്തെത്തിയ ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ കിരിത് സോമയ്യയെ സഞ്ജയ് റാവത്ത് വിമര്‍ശിക്കുകയും ചെയ്തു.
അന്‍വേ നായിക്കിന്റെ ഭാര്യയും മകളും നീതിക്കായി നിലവിളിക്കുമ്പോള്‍ അന്വേഷണത്തിന്റെ ദിശ തിരിച്ചുവിടാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് റാവത്ത് പറഞ്ഞു.
നായിക്കിന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കുമെന്നും വരുന്ന 25 വര്‍ഷത്തേക്ക് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിപബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
പിന്നീട് സുപ്രീംകോടതി അര്‍ണബിന് ഇടക്കാല ജാമ്യം അനുവദിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക