| Friday, 15th November 2024, 4:39 pm

റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും, സമാധാനം കൊണ്ടുവരും: ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: റഷ്യ- ഉക്രൈന്‍ യുദ്ധം അവസാനിപ്പിച്ച് പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുമെന്ന് അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയും ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതില്‍ തന്റെ ഭരണകൂടം ശ്രദ്ധ ചെലുത്തുമെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ആളുകള്‍ കൊല്ലപ്പെടുന്നതില്‍ അപലപിച്ച ട്രംപ് പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ തന്റെ ഭരണകൂടം പ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടിയായ മാര്‍.എ.ലാഗോ എസ്‌റ്റേറ്റില്‍ നടന്ന അമേരിക്ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.

തങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കാന്‍ പോകുകയാണെന്നും റഷ്യയിലും ഉക്രൈനിലും ശക്തമായ പ്രവര്‍ത്തനമുണ്ടാവുമെന്നും യുദ്ധം നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഇവയെന്നും ട്രംപ് പറഞ്ഞു.

‘റഷ്യയും ഉക്രൈനും യുദ്ധം അവസാനിപ്പിക്കണം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ കണ്ടു. പട്ടാളക്കാരായിരുന്നാലും ആരായാലും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ഇറങ്ങുകയാണ്,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഉക്രൈനുള്ള സൈനിക സഹായത്തിന്റെ രൂപത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് മുന്‍ഗണനയെടുക്കുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം ട്രംപിന്റെ മുന്‍ടേമില്‍ ഡെപ്യൂട്ടി അസിസ്റ്റന്റും 2017 മുതല്‍ 2021 വരെ ദക്ഷിണ മധ്യേഷയിലെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സീനിയര്‍ ഡയറക്ടറുമായ ലിസ കര്‍ട്ടിസ് ഉക്രൈനിലെ യുദ്ധത്തെ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞിരുന്നു.

ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിനെ കുറിച്ച് മറ്റ് പ്രസിഡന്റുമാരേക്കാള്‍ അനുകൂലമായി സംസാരിച്ചിട്ടുണ്ടെന്നും യുദ്ധം നിര്‍ത്തുന്നത് എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന ചോദ്യമുയരുന്നുണ്ടെന്നും ലിസ കര്‍ട്ടസ് പറഞ്ഞു.

Content Highlight: Will end Russia-Ukraine war, bring peace: Donald Trump

We use cookies to give you the best possible experience. Learn more