പാലക്കാട്: എന്‍.എസ്.എസ്സുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. എന്‍.എസ്.എസ്സിന് പരാതികളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.[]
ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് തയാറാണെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട്ട് കേരള യാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
സമുദായ സംഘടകളുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കാറില്ലെന്നും പണ്ട് തൊട്ടേ തന്റെ നിലപാടിതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസ്ഥാനത്തെക്കുറിച്ച് പറയേണ്ടത് മുഖ്യമന്ത്രിയാണ്. പാര്‍ട്ടിയിലോ മുന്നണിക്കുള്ളിലോ ഇക്കാര്യം ചര്‍ച്ചചെയ്തിട്ടില്ല.
ഷൊര്‍ണൂരില്‍ ജനകീയ വികസന സമിതി ധാരണ പാലിക്കണമെന്നും മെയ് പത്തിനുള്ളില്‍ എം.ആര്‍ മുരളി സ്ഥാനമൊഴിയുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. ജനകീയ വികസന സമിതി ധാരണ പാലിക്കാന്‍ തയാറാകണം. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ജെ.വി.എസ് തുടരുന്നത് ന്യായമല്ലെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയില്‍ ശിശുമരണമുണ്ടായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ ധനസഹായം നല്‍കണമെന്നും അട്ടപ്പാടി സമഗ്ര വികസനപാക്കേജ് നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.