ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റിയോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭയില്‍ സി.പി.ഐ.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രാതിനിധ്യം വര്‍ധിപ്പിക്കുകയെന്നതും കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതും സി.പി.ഐ.എമ്മിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിക്കടിയുള്ള വിലക്കയറ്റത്തിലൂടെയും തൊഴിലില്ലായ്മയിലൂടെയും മോദി സര്‍ക്കാര്‍ ജനങ്ങളുടെ നട്ടെല്ലൊടിക്കുകയാണെന്നും കേന്ദ്രകമ്മിറ്റി യോഗം വിലയിരുത്തി.
ALSO READ: ശബരിമല; ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല: കാനം രാജേന്ദ്രന്‍
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ചില സീറ്റുകളില്‍ സി.പി.ഐ.എം തനിച്ച് മത്സരിക്കുമെന്നും മറ്റിടങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ക്യാംപെയ്ന്‍ നടത്തുമെന്നും കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
തെലങ്കാനയില്‍ ടി.ആര്‍.എസിനെയും ബി.ജെ.പിയും പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും കേന്ദ്രകമ്മിറ്റി യോഗത്തില്‍ ധാരണയായി. ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് എന്ന മുന്നണിയാണ് സി.പി.ഐ.എം തെലങ്കാനയില്‍ മത്സരിക്കുന്നത്.
WATCH THIS VIDEO: