| Thursday, 26th November 2020, 4:30 pm

ദളപതി 65 നായികയാവുന്നത് ദീപിക പദുകോണോ ?; വില്ലനായി ജോണ്‍ എബ്രഹാമും എത്തുമെന്ന് റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: മാസ്റ്ററിന് ശേഷം ദളപതി വിജയ് അഭിനയിക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നിരവധി സംവിധായകരുടെ പേര് വിജയുടെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നുണ്ട്.

എന്നാല്‍ വിജയുടെ 65ാം ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ് കുമാര്‍ ആണെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ നായികയായി ബോളിവുഡ് താരം ദീപിക പദുകോണും വില്ലനായി ജോണ്‍ എബ്രഹാമും എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സണ്‍ പിക്‌ചേഴ്‌സ് ആയിരിക്കും വിജയുടെ പുതിയ ചിത്രം നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ ആണ് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പണികള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ വിജയ്‌ക്കൊപ്പമുള്ള ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.

മാസ്റ്ററാണ് വിജയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.

ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Will Deepika Padukone be the heroine of Thalpati 65?; It is reported that John Abraham will also appear as the villain

We use cookies to give you the best possible experience. Learn more