| Wednesday, 13th March 2013, 10:59 am

സെന്‍സര്‍ ബോര്‍ഡിന് എന്തും തീരുമാനിക്കാം;ഐറ്റം നമ്പര്‍ തുടരും:കരീന

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമയില്‍ ഐറ്റം നമ്പറുകള്‍ ചെയ്യുന്നതില്‍ നിന്നും പിറകോട്ടില്ലെന്ന് കരീന കപൂര്‍. ബോളിവുഡിലെ പാട്ടുകള്‍ കീറിമുറിച്ച് ഭൂരിഭാഗം ചിത്രത്തിനും”എ” സര്‍ട്ടിഫിക്ക റ്റ്
നല്‍കുന്നതിനായി നടപടികള്‍ കര്‍ക്കശമാക്കുവാനുള്ള സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനമാണ് താരസുന്ദരിയെ ചൊടിപ്പിച്ചിരിക്കുന്നത്. []

ഹിന്ദി ചിത്രങ്ങളിലെ ഗാനങ്ങളില്‍ ഭൂരിഭാഗവും  എ സര്‍ട്ടിഫിക്കേഷന് അര്‍ഹതയുള്ളതാണെന്ന വിലയിരുത്തലിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനുള്ളത്.

ചിത്രം കണ്ടു ഐറ്റം നമ്പര്‍ ഓരോന്നായി വിലയിരുത്തിയ ശേഷമാണ് ചിത്രം യു, യു.എ, എ സര്‍ട്ടിഫിക്കറ്റ് ആണോ വേണ്ടതെന്ന് തീരുമാനിക്കുക.

ഐറ്റം നമ്പേഴ്‌സിലെ അശ്ലീലതയെ കുറിച്ച് വിവാദം ചൂടുപിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ചിത്രങ്ങള്‍ക്കൊക്കെ “എ” സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടിയെടുക്കുമെന്ന്  സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അറിയിച്ചിരുന്നു.

അധിക കൊമേഴ്‌സ്യല്‍ ചിത്രങ്ങളുടെയും കഥയുമായി ബന്ധമില്ലാത്തവയാണ് ഐറ്റം നമ്പരുകളെന്നും ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തില്ലെന്നാണ്  ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കിയത്.

പക്ഷെ ഞാന്‍ ഡാന്‍സ് ചെയ്യാനും പാടാനും ഇഷ്ടപ്പെടുന്നു. ഇത് തുടരുമെന്നും കരീന പറഞ്ഞു. ഹിന്ദി ചിത്രത്തിന്റെ ഭാഗമാണ് ഡാന്‍സും പാട്ടും. മുമ്പും അങ്ങിനെ തന്നെയായിരുന്നു.

ഞാന്‍ വിചാരിക്കുന്നത്, ശീലാ കി ജവാനി, ഫെവികോള്‍ സെ എന്നീ പാട്ടുകള്‍ പ്രേക്ഷകര്‍ നന്നായി തന്നെ ആസ്വദിച്ചിട്ടുണ്പ്രേക്ഷകര്‍ ഇത്  ഏറെ ഇഷ്ടപ്പെടുന്നുവെന്നും കരീന പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നിലപാട് പ്രേക്ഷകരുടെ എണ്ണത്തിനെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നായിരുന്നു നടിയുടെ മറുപടി.

പിന്നെ ചിത്രവും പാട്ടും കാണുന്നതിനായി എന്തായാലും ആളുകള്‍ തിയറ്ററുകളിലെത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും കരീന പറഞ്ഞു. എഫ്.ഐ.സി.സി.ഐയുടെ ബിസിനസ്സ് കം എന്റര്‍ടെയ്ന്‍മെന്റ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയതായിരുന്നു കരീന.
കരണ്‍ ജോഹര്‍ ഉള്‍പ്പെടെയുള്ള  ഉദ്യോഗസ്ഥരാണ് തന്നെ പരിപാടിയുടെ ഉദ്ഘാടനത്തിനായി ക്ഷണിച്ചതെന്നും എഫ്.ഐ.സി.സിയുടെ ഈ പരിപാടിക്കായി തിരിതെളിയിക്കാനായതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും താനും ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാണല്ലോയെന്നും കരീന പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more