നിങ്ങള്‍ ശക്തരാണെന്നറിയാം എന്നാല്‍ ഞങ്ങള്‍ ആര്‍ക്കുമുമ്പിലും നട്ടെല്ല് വളയ്ക്കില്ല; സഞ്ജീവ് ഭട്ടിന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് ശ്വേത ഭട്ട്
national news
നിങ്ങള്‍ ശക്തരാണെന്നറിയാം എന്നാല്‍ ഞങ്ങള്‍ ആര്‍ക്കുമുമ്പിലും നട്ടെല്ല് വളയ്ക്കില്ല; സഞ്ജീവ് ഭട്ടിന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് ശ്വേത ഭട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 1:58 pm

അഹമ്മദാബാദ്: സഞ്ജീവ് ഭട്ടിനെതിരെ സര്‍ക്കാര്‍ കള്ളപ്രചരണം നടത്തി നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഭാര്യ ശ്വേത ഭട്ട്. കള്ളക്കേസില്‍ കുടുക്കി സഞ്ജീവ് ഭട്ടിനെ നിശബ്ദനാക്കാന്‍ ശ്രമിക്കേണ്ടെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു. നീതിപീഠത്തില്‍ വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“””സഞ്ജീവ് ഒറ്റയ്ക്കല്ല. അദ്ദേഹത്തെ പിന്തുടരുന്ന ആയിരക്കണക്കിനാളുകളുണ്ട്. സത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് അവര്‍ക്കറിയാം. ഞങ്ങള്‍ സഞ്ജീവിനെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരും. ആര്‍ക്കു മുമ്പിലും നട്ടെല്ല് വളയ്ക്കാതെ നീതിക്കു വേണ്ടി അദ്ദേഹം നടത്തിവന്നിരുന്ന പോരാട്ടം തുടരും.””

ALSO READ: ജലന്ധര്‍ പീഡനം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

സഞ്ജീവ് ഭട്ടിനെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ശക്തരാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഒരുമിച്ച് നിന്നാല്‍ നമ്മളും ശക്തരാണ്. ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കും- ശ്വേത കൂട്ടിച്ചേര്‍ത്തു.

നേരത്തെ 16 ദിവസമായി ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിനെ കാണാന്‍ വക്കീലിന് അനുമതി നല്‍കിയിരുന്നു. പലന്‍പൂര്‍ കോടതിയുടെ ഉത്തരവിന്റെ പിന്‍ബലത്തോടെയാണ് അദ്ദേഹത്തിന്റെ വക്കീലിന് കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുങ്ങിയത്.

ഇന്നാണ് സഞ്ജീവിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. സഞ്ജീവിനായി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് ശ്വേത ഭട്ട് അറിയിച്ചിട്ടുണ്ട്.

ALSO READ: അവസാനം കോടതി ഇടപെട്ടു; സഞ്ജീവ് ഭട്ടിനെ കാണാന്‍ വക്കീലിന് അനുമതി

അതേസമയം ഇന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല. അങ്ങനെയാണെങ്കില്‍ തിങ്കളാഴ്ച മാത്രമെ കോടതി ജാമ്യാപേക്ഷ പരിഗണിക്കൂ.

1998ലെ ഒരു മയക്കുമരുന്ന് കേസില്‍ ഒരാളെ കുടുക്കിയെന്ന ആരോപണത്തിന്മേലാണ് സെപ്തംബര്‍ അഞ്ചിന് ഗുജറാത്ത് പൊലീസിന്റെ സി.ഐ.ഡി വിഭാഗം സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ALSO READ: കോണ്‍ഗ്രസുമായി സഖ്യത്തിന് വാതില്‍ തുറന്നിട്ടിട്ടുണ്ട് ; ഉവൈസിയുമായുള്ള സഖ്യത്തിനു പിന്നാലെ നിലപാട് വ്യക്തമാക്കി പ്രകാശ് അംബേദ്കര്‍

എന്നാല്‍ അറസ്റ്റിനു ശേഷം സഞ്ജീവ് ഭട്ടിനെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭ്യമായിരുന്നില്ല. ഭട്ടിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതിരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യ ശ്വേത ഭട്ട് രംഗത്തു വന്നിരുന്നു.

WATCH THIS VIDEO: