| Sunday, 3rd June 2018, 3:31 pm

കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു; യു.ഡി.എഫ് കണ്‍വീനറായി തുടരാന്‍ പ്രാപ്തനാണെന്ന് പി.പി തങ്കച്ചന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരുമ്പാവൂര്‍: യു.ഡി.എഫ് കണ്‍വീനറായി തുടരാന്‍ താന്‍ പ്രാപ്തനാണെന്ന് പി.പി തങ്കച്ചന്‍. ചെങ്ങന്നൂരിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലും മുന്നണി നേതൃസ്ഥാനത്തും സമൂലമാറ്റമാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് പി.പി തങ്കച്ചന്റെ പ്രതികരണം.

“യു.ഡി.എഫ് കണ്‍വീനറായി തുടരാന്‍ താന്‍ പ്രാപ്തനാണ്.”

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തങ്കച്ചന്റെ പ്രതികരണം. തങ്കച്ചന്റെ പെരുമ്പാവൂരിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അതേസമയം രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്നും പെരുമ്പാവൂര്‍ വഴി പോയപ്പോള്‍ തങ്കച്ചനെ കാണാന്‍ കയറിയതാണ് എന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

ALSO READ:  മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരായ പാല്‍ഘറിലെ പ്രതിപക്ഷ റാലിയില്‍ ഉദ്ധവ് താക്കറെയും

നേരത്തെ പി.ജെ കുര്യനെതിരെ കോണ്‍ഗ്രസിലെ യുവനേതാക്കളുടെ അഭിപ്രായത്തെ സുധാകരന്‍ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസില്‍ അഴിച്ചുപണി അത്യാവശ്യമാണെന്നും പുതുമുഖത്തെ രാജ്യസഭയിലേക്ക് അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം തനിക്കെതിരായി പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളെ മാനിക്കുന്നെന്നും യുവാക്കളുടെ അവസരത്തിന് തടസം നില്‍ക്കില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു. ചെങ്ങന്നൂരിലേത് വലിയ തോല്‍വിയാണെന്നും കാരണം പാര്‍ട്ടി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:  നിപാ വൈറസ്; മലപ്പുറത്തെ ആര്‍.ടി ഓഫീസില്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചു

” പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മാറിനില്‍ക്കാം.”

നേരത്തെ പി.ജെ കുര്യനെതിരെ കോണ്‍ഗ്രസിലെ യുവനേതാക്കളായ ഷാഫി പറമ്പില്‍, വി.ടി ബല്‍റാം, ഹൈബി ഈഡന്‍, റോജി എം.ജോണ്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more