| Tuesday, 2nd February 2021, 10:44 pm

പത്തനാപുരത്ത് തന്നെ മത്സരിക്കും; വിവാദങ്ങള്‍ക്ക് ജനം മറുപടി പറയുമെന്നും കെ.ബി ഗണേഷ്‌കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. എഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

തനിക്കെതിരെ ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. നേരത്തെ ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് നിന്ന് മാറി കൊട്ടാരക്കരയിലേക്ക് മാറുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കെ.എന്‍ ബാലഗോപാലിന് പത്തനാപുരം സീറ്റ് നല്‍കുകയും ഗണേഷ്‌കുമാര്‍ കൊട്ടാരക്കരയിലേക്ക് മാറുമെന്നുമായിരുന്നു പ്രചരണം. ഗണേഷ്‌കുമാറിനെതിരെയുള്ള സി.പി.ഐ പ്രാദേശിക ഘടകത്തിന്റെ വിമര്‍ശനങ്ങളും ഉയര്‍ന്നതോടെയാണ് പ്രചാരണങ്ങള്‍ ഉണ്ടായത്.

ഗണേഷ് കുമാര്‍ കൊട്ടാരക്കരയിലേക്ക് മാറുകയാണെങ്കില്‍ കൊട്ടാരകരയും പത്തനാപുരവും എല്‍.ഡി.എഫിന് നേടാം എന്നുമായിരുന്നു ഇടതുമുന്നണിയുടെ വിലയിരുത്തല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Will contest in Pathanapuram itself; KB Ganeshkumar

We use cookies to give you the best possible experience. Learn more