| Friday, 18th January 2019, 4:25 pm

ഇനി എന്ന് വാഗ്ദാനം പാലിക്കാനാണ് നിങ്ങളുടെ ഉദ്ദേശ്യം; യു.പിയില്‍ ബി.ജെ.പിയ്ക്ക് ഡെഡ്‌ലൈന്‍ നല്‍കി സഖ്യകക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: വാഗ്ദാനം പാലിക്കാന്‍ ബി.ജെ.പി തയ്യാറായില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റിലും മത്സരിക്കുമെന്ന് എസ്.ബി.എസ്.പി നേതാവും യോഗി സര്‍ക്കാരിലെ മന്ത്രിയുമായ ഒ.പി രാജ്ഭര്‍.

പിന്നാക്കവിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം നല്‍കുമെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം നല്‍കിയിരുന്നു. ഫെബ്രുവരി 25 ന് മുന്‍പ് ഈ വാഗ്ദാനം പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് രാജ്ഭറിന്റെ വെല്ലുവിളി.

ALSO READ: ധോണി അപരാജിതന്‍; ടെസ്റ്റിന് പിന്നാലെ ഏകദിനപരമ്പരയും സ്വന്തമാക്കി കോഹ്‌ലിപ്പട

“പിന്നാക്കവിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം നല്‍കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. തെരഞ്ഞെടുപ്പിന് 80 ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇത് ഇനി എന്ന് നടപ്പിലാക്കും? വാഗ്ദാനം പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ 80 സീറ്റിലും ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കും. ഫെബ്രുവരി 25 ന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടും.”രാജ്ഭര്‍ എ.എന്‍.ഐയോട് പറഞ്ഞു.

ശനിയാഴ്ച്ച രാജ്ഭര്‍ എന്‍.ഡി.എയില്‍ നിന്നും പുറത്തേക്ക് പേകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പ്രധാന കക്ഷിയായ ബി.ജെ.പിയില്‍ തുടരാന്‍ താല്‍പ്പര്യമില്ല എന്നും പറഞ്ഞിരുന്നു.

ഒരുമിച്ച് നിന്നുകൊണ്ട് പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെപി ക്ക് 100 ദിവസം സമയം കൊടുത്തിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more