| Tuesday, 17th March 2020, 6:05 pm

ബി.ജെ.പി സര്‍ക്കാരുണ്ടാക്കിവെച്ച കുഴപ്പങ്ങള്‍ ഇപ്പോഴാണ് മനസിലായത്; അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് അമരീന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞാനിപ്പോഴും ചെറുപ്പമാണ്. എനിക്ക് വളരെ പ്രായമായി എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’, അദ്ദേഹം ചോദിച്ചു.

നേരത്തെ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇത് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ശിരോമണി അകാലദള്‍-ബി.ജെ.പി സര്‍ക്കാര്‍ വരുത്തിവെച്ച കുഴപ്പങ്ങളെക്കുറിച്ച് മനസിലാക്കിയപ്പോള്‍ അടുത്ത തവണയും അധികാരത്തിലുണ്ടാകണമെന്നാണ് കരുതുന്നതെന്ന് അമരീന്ദര്‍ പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more