ചണ്ഡീഗഢ്: 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ ശിരോമണി അകാലദള്-ബി.ജെ.പി സര്‍ക്കാര്‍ വരുത്തിവെച്ച കുഴപ്പങ്ങളെക്കുറിച്ച് മനസിലാക്കിയപ്പോള്‍ അടുത്ത തവണയും അധികാരത്തിലുണ്ടാകണമെന്നാണ് കരുതുന്നതെന്ന് അമരീന്ദര്‍ പറഞ്ഞു.