| Wednesday, 20th November 2019, 9:08 am

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമോ?; ഇന്ന് വീണ്ടും സോണിയ-പവാര്‍ കൂടികാഴ്ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് എന്‍.സി.പിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരിക്കുമോ എന്ന് ഇന്നറിയാം. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും ഇന്ന് കൂടികാഴ്ച്ച നടത്തും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതുമിനിമം പരിപാടിയെക്കുറിച്ച് സാധ്യമായ ധാരണയില്ലെത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും.

ചൊവ്വാഴ്ച്ചയായിരുന്നു സോണിയ-പവാര്‍ കൂടികാഴ്ച്ച തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ ജന്മദിനമായതിനാല്‍ കോണ്‍ഗ്രസ് അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.

ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ വരാനിനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും സ്വീകരിക്കേണ്ട നിലപാടിനെകുറിച്ചും സഖ്യസാധ്യതയെക്കുറിച്ചും ഇന്നത്തെ കൂടികാഴ്ച്ചയില്‍ ചര്‍ച്ചയായേക്കും.

മുംബൈ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിരവധി തെരഞ്ഞെടുപ്പുകളാണ് മുന്നിലുള്ളത്.

ഇന്നലെ സോണിയാ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന ഗാര്‍ഖെ, എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ശരദ് പവാറുമായുള്ള കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു സോണിയ കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്.

സര്‍ക്കാര്‍ രൂപീകരണവുമായി യാതൊരു ചര്‍ച്ചയും നടന്നില്ല മറിച്ച് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുകയാണ് ചെയ്തതെന്നായിരുന്നു കുടികാഴ്ച്ചക്ക് ശേഷം ശരദ് പവാര്‍ പ്രതികരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more