മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് എന്‍.സി.പിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപീകരിക്കുമോ എന്ന് ഇന്നറിയാം. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും ഇന്ന് കൂടികാഴ്ച്ച നടത്തും.
ഇന്നലെ സോണിയാ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന ഗാര്‍ഖെ, എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ശരദ് പവാറുമായുള്ള കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു സോണിയ കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്.
സര്‍ക്കാര്‍ രൂപീകരണവുമായി യാതൊരു ചര്‍ച്ചയും നടന്നില്ല മറിച്ച് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുകയാണ് ചെയ്തതെന്നായിരുന്നു കുടികാഴ്ച്ചക്ക് ശേഷം ശരദ് പവാര്‍ പ്രതികരിച്ചത്.