ഹരിയാനയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി സമ്മര്‍ദ്ദത്തിലാക്കുന്നു; കുതിരക്കച്ചവടത്തിന് ശ്രമിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഹൂഡ
India
ഹരിയാനയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി സമ്മര്‍ദ്ദത്തിലാക്കുന്നു; കുതിരക്കച്ചവടത്തിന് ശ്രമിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഹൂഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 3:27 pm

 

ചണ്ഡീഗഡ്: ഹരിയാനയില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി അറിഞ്ഞാല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഭൂപേന്ദ്ര സിങ് ഹൂഡ.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് മേല്‍ ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെപ്പോലും അവര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.എസ് ഹൂഡയും പറഞ്ഞു.

ഖട്ടാര്‍ സര്‍ക്കാരിനെ ജനം കൈവിട്ടുവെന്ന് വ്യക്തമാക്കുന്ന ജനവധി തന്നെയാണ് ഇത്. ദുഷ്യന്ത് ചൗതാലയോടും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളോടും മറ്റ് പ്രാദേശിക പാര്‍ട്ടിക്കാരോടും പറയാനുള്ളത് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയണമെന്നാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്- ഹൂഡ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഹരിയാനയില്‍ ഓരോ മിനുട്ടിലും ജനവധി മാറിമറയുകയാണ്. 39 സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ 33 സീറ്റുകളില്‍ കോണ്‍ഗ്രസ് തൊട്ടുപിറകെയുണ്ട്. 18 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മുന്നേറുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ