Advertisement
Cricket
ധോണിയുണ്ടെങ്കില്‍ ഞാന്‍ തിരിച്ചുവരും: ഡീ വില്ല്യയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2019 May 19, 05:48 am
Sunday, 19th May 2019, 11:18 am

2019 ലോകകപ്പില്‍ കളിയ്ക്കുന്നില്ലെങ്കിലും മഹേന്ദ്രസിങ് ധോണി കളിയ്ക്കുന്നുണ്ടെങ്കില്‍ 2023 ലോകകപ്പില്‍ തിരിച്ചുവരുമെന്ന് എബി ഡീവില്ല്യയേഴ്‌സ്. ഗൗരവ് കപൂറിന്റെ ‘ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്’ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടാണ് ഡീവില്ല്യയേഴ്‌സിന്റെ പ്രതികരണം.

‘2023 ആകുമ്പോഴേക്കും എനിക്കെത്ര വയസാകും ? 39! അന്ന് ധോണിയുണ്ടെങ്കില്‍ ഞാന്‍ തിരിച്ചുവരും. അന്ന് നല്ല രീതിയിലാണെങ്കില്‍, ഒന്നും പറയാനാകില്ല’ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

2019 ലോകകപ്പ് കളിക്കണമെന്നുണ്ടായിരുന്നു പക്ഷെ വിരമിച്ചു. എന്നും ടീമിനാണ് പ്രാധാന്യം നല്‍കിയത്. അതുകൊണ്ടാണ് വിരമിച്ചത്. ഒന്നര പതിറ്റാണ്ടോളം കളിച്ചതും വിരമിക്കലിന് കാരണമായെന്ന് ഡീ വില്ല്യയേഴ്‌സ് പറഞ്ഞു.

ധോണിയ്ക്ക് ഇപ്പോള്‍ 37 വയസാണുള്ളത്. 2023 ലോകകപ്പാവുമ്പോഴേക്കും ധോണിയ്ക്ക് 41 വയസാകും. കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 35കാരനായ ഡീവില്ല്യയേഴ്‌സ് വിരമിച്ചത്. എന്നാല്‍ ഐ.പി.എല്ലിലടക്കം വിവിധ ട്വന്റി20 ടൂര്‍ണമെന്റുകളില്‍ അദ്ദേഹം കളിയ്ക്കുന്നുണ്ട്.