| Wednesday, 11th February 2015, 3:05 pm

ദേശീയ ഗെയിംസ് അന്വേഷണം കണക്കുകള്‍ പരിശോധിച്ച ശേഷം: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന അഴിമതിയാരോപണങ്ങളില്‍ അന്വേഷണം നടത്തുന്നത് കണക്കുകള്‍ പരിശോധിച്ച ശേഷമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി പ്രത്യേക ഓഡിറ്റിംഗ് നടത്തുമെന്നും ഗെയിംസ് അവസാനിച്ച് 45 ദിവസങ്ങള്‍ക്കകം ഓഡിറ്റിംഗ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് കൂടാതെ ഗെയിംസിന്റെ സമാപന പരിപാടികളുടെ ചെലവ് ചുരുക്കകയില്ലെന്നും 2011ല്‍ നിശ്ചയിച്ച പ്രകാരം തന്നെ പരിപാടികള്‍ നടക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേ സമയം ലാലിസം മോഹന്‍ലാലിനെ കൊണ്ട് നിര്‍ബന്ധിച്ച് നടത്തിയതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതില്‍ ലാല്‍ ബുദ്ധിമുട്ടിയതായും അദ്ദേഹം പറഞ്ഞു. നിലവില്‍ മോഹന്‍ ലാല്‍ തിരികെ നല്‍കിയ പണം എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ കൂടെ അദ്ദേഹത്തിന്റെ അഭിപ്രായം ആരായുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടന്നതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നേരത്തെ ഗെയിംസ് നടത്തിപ്പിനെ ചൊല്ലി നിരവധി അഴിമതി ആരോപണങ്ങളായിരുന്നു ഉയര്‍ന്നിരുന്നത്. ഈ സാഹചര്യത്തിലാണ് കണക്കുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more