കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടിയില്‍ മാറ്റം വരുത്തുമെന്ന് രാഹുല്‍ഗാന്ധി
national news
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടിയില്‍ മാറ്റം വരുത്തുമെന്ന് രാഹുല്‍ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th September 2018, 6:06 pm

ഭോപ്പാല്‍: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജി.എസ്.ടിയില്‍ മാറ്റം വരുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഗബ്ബാര്‍ സിംഗ് ടാക്‌സിലൂടെയും നോട്ടുനിരോധനത്തിലൂടെയും മോദി സര്‍ക്കാര്‍ ചെറുകിട വ്യാപാരമേഖലയെ തകര്‍ത്തു. നമ്മള്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ തന്നെ ഗബ്ബാര്‍ സിംഗ് ടാക്‌സിനെ യഥാര്‍ത്ഥ നികുതിയാക്കി മാറ്റും.”

ALSO READ: ബീഹാര്‍ പിടിക്കാന്‍ കോണ്‍ഗ്രസ്: നേതാക്കളുടെ ചിത്രത്തിനൊപ്പം ജാതിപ്പേരും ചേര്‍ത്ത് പോസ്റ്ററുകള്‍

കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നിലവില്‍ വന്നത്. യു.പി.എ സര്‍ക്കാരിന്റെ ആശയമാണ് ഏകീകൃത നികുതി സംവിധാനമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

എന്നാല്‍ പ്രായോഗികമായ മുന്നൊരുക്കങ്ങളിലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി പ്രഖ്യാപനം നടത്തിയതെന്ന് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.”

WATCH THIS VIDEO: