പത്തനംതിട്ട: ശബരിലയില്‍ യുവതികള്‍ കയറിയാല്‍ അവരെ പുലി പിടിക്കുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ ചൈതന്യം ഇല്ലാതാകും. യുവതികള്‍ ശബരിമലയില്‍ വന്നാല്‍ അവരെ പുലിയും പുരുഷനും പിടിക്കും.”
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും യുവതികള്‍ പോയാല്‍ താന്‍ ഇനി ശബരിമലയിലേക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
WATCH THIS VIDEO: