| Friday, 26th March 2021, 5:12 pm

 ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ നിരവധി കാര്യങ്ങളുണ്ട്, കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് 'ലവ് ജിഹാദി'നെതിരെയുള്ള നിയമത്തിന്: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഹാവത്തി: ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ ‘ലവ് ജിഹാദ’ നിര്‍ത്തിലാക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ തെരഞ്ഞെടുപ്പ് റാലിയില്‍വെച്ചായിരുന്നു അമിത് ഷായുടെ പ്രസ്താവന.

ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ നിരവധി കാര്യങ്ങളുണ്ട്. ലവ് ജിഹാദിനും ലാന്‍ഡ് ജിഹാദിനുമെതിരെ നിയമങ്ങള്‍ കൊണ്ടുവരാന്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നതാണ് അവയില്‍ ഏറ്റവും വലിയ കാര്യം,” അമിത് ഷാ പറഞ്ഞു.

അസമീസ് ജനതയുടെ ഭൂമിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ശക്തമായ നിയമവും കൊണ്ടുവരുമെന്നും തദ്ദേശിയരായ അസമികളുടെ ഭൂമിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഈ വര്‍ഷം ആദ്യംസംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ബി.ജെ.പി സംസ്ഥാനത്തെ പ്രക്ഷോഭരഹിതവും തീവ്രവാദ വിമുക്തവുമാക്കി മാറ്റിയെന്നും രണ്ട് ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളും 2022 ന് മുമ്പ് എട്ട് ലക്ഷം സ്വകാര്യ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 6 വരെ മൂന്ന് ഘട്ടങ്ങളിലായാണ് അസം തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: “Will Bring Laws To Stop Love, Land Jihad”: Amit Shah At Assam Poll Rally

We use cookies to give you the best possible experience. Learn more