ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ നിരവധി കാര്യങ്ങളുണ്ട്. ലവ് ജിഹാദിനും ലാന്‍ഡ് ജിഹാദിനുമെതിരെ നിയമങ്ങള്‍ കൊണ്ടുവരാന്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നതാണ് അവയില്‍ ഏറ്റവും വലിയ കാര്യം,” അമിത് ഷാ പറഞ്ഞു.
അസമീസ് ജനതയുടെ ഭൂമിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ശക്തമായ നിയമവും കൊണ്ടുവരുമെന്നും തദ്ദേശിയരായ അസമികളുടെ ഭൂമിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഈ വര്‍ഷം ആദ്യംസംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ബി.ജെ.പി സംസ്ഥാനത്തെ പ്രക്ഷോഭരഹിതവും തീവ്രവാദ വിമുക്തവുമാക്കി മാറ്റിയെന്നും രണ്ട് ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളും 2022 ന് മുമ്പ് എട്ട് ലക്ഷം സ്വകാര്യ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 6 വരെ മൂന്ന് ഘട്ടങ്ങളിലായാണ് അസം തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക