യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുമ്പോൾ ലെക്ക്ച്ചെൻസ്റ്റൈനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ വരവറിയിച്ചിരിക്കുകയാണ്.
മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ പോർച്ചുഗൽ കളിയുടെ എല്ലാ മേഖലയിലും ലെക്ക്ച്ചെൻസ്റ്റൈനെ അപ്രസക്തരാക്കിയിരുന്നു.
ജാവോ കാൻസലോ, ബെർണാഡോ സിൽവ, റൊണാൾഡോ മുതലായ താരങ്ങളാണ് പോർച്ചുഗലിനായി വല കുലുക്കിയത്.
മത്സരത്തിന്റെ 83 ശതമാനം സമയവും പന്ത് കൈവശം വെച്ച് കളിച്ച പോർച്ചുഗൽ അർഹിച്ച വിജയം തന്നെയാണ് സ്വന്തമാക്കിയത്.
എന്നാൽ കളിയിൽ രണ്ട് ഗോളുകൾ നേടി പോർച്ചുഗലിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച റൊണാൾഡോയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ആരാധകർ.
സമൂഹ മാധ്യമങ്ങൾ വഴിയാണ് റൊണാൾഡോക്ക് ആശംസാ സന്ദേശങ്ങൾ പകർന്ന് ആരാധകർ രംഗത്ത് വന്നിരിക്കുന്നത്.
“റൊണാൾഡോ മെസിയുടെ റെക്കോഡ് തകർത്തെറിയും”, “മെസി ഒരു അസിസ്റ്റ് നേടുമ്പോൾ കിട്ടുന്ന പബ്ലിസിറ്റി റൊണാൾഡോക്ക് രണ്ട് ഗോൾ നേടിയിട്ടും ലഭിക്കുന്നില്ല, “റൊണാൾഡോ ഒരു ഗോട്ടാണ്” മുതലായ നിരവധി പോസ്റ്റുകളാണ് റൊണാൾഡോയെ പ്രകീർത്തിച്ച് ആരാധകർ പങ്കുവെക്കുന്നത്.
38 year old Cristiano Ronaldo just scored free kicks in back to back games and has now recorded 120 international goals; the most in football history 🐐 pic.twitter.com/ZWDJ0lCSDA