| Monday, 10th April 2023, 12:24 pm

ഇങ്ങനെപോയാൽ ഇവൻ മെസിയുടെ റെക്കോർഡെല്ലാം തൂക്കും; ഹാലണ്ടിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഹാട്രിക്ക് ട്രോഫി ലക്ഷ്യമിട്ട് മുന്നോട്ട് കുതിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ആഴ്സണലിന് ഇൻവിസിബിൾസ് എന്ന് വിളിപ്പേര് ലഭിച്ച 2003-2004 സീസണിന് ശേഷം അതിനോടടുത്ത പ്രകടനം കാഴ്ചവെക്കുന്ന ക്ലബ്ബിന്റെ അപ്രമാദിത്യത്തിലും സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടാൻ ഇനിയും സാധ്യതകളുണ്ട്.

പ്രീമിയർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ സതാംപ്ടൺ എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്കായിരുന്നു.

എർലിങ്‌ ഹാലണ്ട് നേടിയ ഇരട്ട ഗോളുകൾക്ക് പുറമെ ജാക്ക് ഗ്രീലിഷ്, ജൂലിയൻ അൽവാരസ് എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയ ഗോളുകൾ സ്വന്തമാക്കിയത്.

മത്സരത്തിൽ മികച്ചപ്രകടനം കാഴ്ചവെച്ചതോടെ വൻ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റ നിര താരമായ എർലിങ്‌ ഹാലണ്ടിന് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. മത്സരത്തിൽ ഗോൾ നേടിയതോടെ ലീഗിലെ തന്റെ ഗോൾ നേട്ടം 30ആക്കി വർധിപ്പിക്കാൻ ഹാലണ്ടിന് സാധിച്ചു.

“ഹാലണ്ട് മെസിയുടെ കലണ്ടർ വർഷത്തിലെ ഗോൾ എണ്ണത്തെ മറികടക്കും.

“ഹാലണ്ട് മനുഷ്യനൊന്നുമല്ലെന്നത് ഉറപ്പായില്ലേ,’ “ചെൽസി ടീമായി നേടുന്നത് ഹാലണ്ട് ഒറ്റക്ക് നേടുന്നു,’ എന്നിങ്ങനെയായിരുന്നു താരത്തെ അഭിനന്ദിച്ച് സമൂഹ മാധ്യമങ്ങളിൽ പബ്ലിഷ് ചെയ്യപ്പെട്ട പോസ്റ്റുകൾ.

അതേസമയം നിലവിൽ പ്രീമിയർ ലീഗിൽ 29 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 67 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.

ഏപ്രിൽ 12ന് ബയേൺ മ്യൂണിക്കിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Will break Messi’s calendar year goals record fans appreciate haaland

We use cookies to give you the best possible experience. Learn more