ന്യൂദല്‍ഹി : പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രിപദത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ദല്‍ഹിയില്‍ സി.എന്‍.എന്‍ ന്യൂസ് 18 നടത്തിയ പരിപാടിക്കിടെയായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം.
” എനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. പക്ഷെ അവസരം ലഭിക്കുകയാണെങ്കില്‍ അത് ഞാന്‍ ഏറ്റെടുക്കും. നമ്മുടെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കടമ നന്നായി നിര്‍വഹിക്കുന്നുണ്ട്.”
Also Read: ‘ഷമി കളിക്കും’; ജീവിതത്തെ കരിയറുമായി കൂട്ടികുഴക്കേണ്ടതില്ലെന്ന് ഐ.പി.എല്‍ ഗവേണിങ്ങ് കൗണ്‍സില്‍
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ ബി.ജെ.പി പരാജയപ്പെടുമെന്ന് മനസിലാക്കിയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പൂരിലും പരാജയപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഇനി അത്തരത്തില്‍ ഒരു പരാജയം നേരിടേണ്ടിവരില്ലന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിപക്ഷ നേതാവാണെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുകയെന്നതാണ് ജോലിയെന്നുമായിരുന്നു രാജ്‌നാഥ് സിംഗിന്റെ മറുപടി.
രാജ്യം മുഴുവന്‍ ബി.ജെ.പിക്കെതിരായ വികാരം അലയടിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
Watch This Video