കൊച്ചി: ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തം വിലക്കിയ ബി.സി.സി.ഐ നടപടി ഹൈക്കോടതി റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത്. താന്‍ ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവരുമെന്നും ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ശ്രീ അറിയിച്ചു.
“ആരെയും കുറ്റപ്പെടുത്തുന്നില്ല. എതിര്‍ത്തവര്‍ ഇനി പിന്തുണയ്ക്കുമെന്ന് കരുതുന്നു”
ഇനി ആദ്യം മുതല്‍ കളിച്ചു തുടങ്ങണമെന്നും താരം പറഞ്ഞു. തനിയ്ക്ക് 34 വയസേ ആയിട്ടൊള്ളൂവെന്നും തിരിച്ചുവരവിന് സമയമുണ്ടെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു.
Also Read: അമ്മയില്‍ നേതൃമാറ്റം വേണ്ടെന്ന് പൃഥ്വിരാജ്
2005 ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീശാന്തിന്റെ അരങ്ങേറ്റം. ശ്രീലങ്കക്കെതിരായ ആദ്യമത്സരത്തില്‍ രണ്ട് വിക്കറ്റെടുത്ത് ശ്രീ അരങ്ങേറ്റം ഗംഭീരമാക്കി. തൊട്ടടുത്ത വര്‍ഷം ടെസ്റ്റിലും ശ്രീശാന്ത് ഇന്ത്യന്‍ തൊപ്പിയണിഞ്ഞു.
2007 ലെ ട്വന്റി-20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയ ടീമില്‍ അംഗമായിരുന്നു. ഐ.പി.എല്ലില്‍ പഞ്ചാബ്, രാജസ്ഥാന്‍, കേരള ടീമുകള്‍ക്കു വേണ്ടിയും ശ്രീശാന്ത് കളിച്ചിട്ടുണ്ട്.
ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബി.സി.സി.ഐയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു. അതേസമയം ശ്രീയ്ക്ക കളിക്കാന്‍ ഇനി തടസങ്ങളില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.