തിരുവനന്തപുരം: വഖഫ് ഭൂമി വിഷയത്തിൽ വിവാദ പരാമർശവുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ. പതിനെട്ടാം പടിക്ക് കീഴെ ഇരിക്കുന്ന വാവർ നാളെ അതും വഖഫ് ഭൂമി ആണെന്ന് പറഞ്ഞ് വന്നാൽ ശബരിമല കൊടുക്കേണ്ടി വരുമെന്നും വേളാങ്കണ്ണി പള്ളിയുൾപ്പെടെ അന്യാധീനപ്പെട്ട് പോകാതിരിക്കണമെങ്കിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണം എന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
‘ഈ വാവര് പറയുകയാണ്, നാളെ ശബരിമല ഞാൻ വഖഫ് ബോർഡിന് കൊടുത്തു എന്ന് അതോടെ ശബരിമല വഖഫിന്റെയാകും. അയ്യപ്പൻ ഇറങ്ങി പോകേണ്ടി വരും, അനുവദിക്കണോ? വേളാങ്കണ്ണി മാതാവിനെ പ്രാര്ഥിക്കാത്ത ആരും ഉണ്ടാകില്ല. നാളെ വഖഫ് വന്ന് അതും ആവശ്യപ്പെട്ടാൽ കൊടുക്കേണ്ടി വരും. ഞങ്ങൾ ചോദിക്കുന്ന ചോദ്യം ഇതാണ്.
വേളാങ്കണ്ണി മാതാവിന്റെ പള്ളി വഖഫ് ബോർഡിന് കൊടുക്കണോ , ശബരിമല വഖഫ് ബോർഡിന് കൊടുക്കണോ? വേണ്ട എന്നുണ്ടെങ്കിൽ നിങ്ങൾ രാഷ്ട്രീയം മറന്ന് ബി.ജെ.പിക്ക് വോട്ട് ചെയ്യുക.
പ്രിയങ്കയ്ക്ക് വോട്ട് ചെയ്‌താൽ വേളാങ്കണ്ണിയുടെ ഭൂമി പോകും, പ്രിയങ്കയ്ക്ക് വോട്ട് ചെയ്‌താൽ മുനമ്പത്ത് കുടിയൊഴിപ്പിക്കപ്പെടും , പ്രിയങ്കയ്ക്ക് വോട്ട് ചെയ്‌താൽ ശബരിമല വഖഫിന് പോകും. അത് അനുവദിക്കരുത്,’ ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
Content Highlight: Will Ayyappan have to leave if Wavar says that Sabarimala is a Waqf: B . Gopalakrishnan with hateful speech.