ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെ വെടിവെച്ചുകൊല്ലണമെന്ന വാദം ആവര്‍ത്തിച്ച് കര്‍ണാടക മന്ത്രി ബി.സി പാട്ടീല്‍
” ഞാന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല അതുകൊണ്ടുതന്നെ ഞാനെന്റെ വാദത്തില്‍ നിന്ന് പിന്നോട്ടുപോവില്ല. ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ കാണുന്ന നിമിഷം വെടിവെച്ചുകൊല്ലാനുള്ള നിയമം നിര്‍മ്മിക്കാന്‍ ഞാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും” പാട്ടീല്‍ പറഞ്ഞു.
രാജ്യത്തേയും ദേശസ്‌നേഹത്തേയും നശിപ്പിച്ച് ജനശ്രദ്ധ നേടിയെടുക്കുന്നത് ചെറുപ്പക്കാര്‍ക്കിടയില്‍ ഇപ്പോഴൊരു ഫാഷന്‍ ആയിട്ടുണ്ടെന്നും പാട്ടീല്‍ പറഞ്ഞു.
രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ വെടിവെക്കാനുള്ള നിയമം കൊണ്ടു വരുന്നതില്‍ ഒരുതെറ്റുമില്ലെന്നും പാട്ടീല്‍ പറഞ്ഞു.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് പാട്ടീല്‍ മോദിക്ക് കത്തെഴുതിയിരുന്നു.
‘ എന്റെ അഭിപ്രായത്തില്‍ ഇവിടെ ഒരു പുതിയ നിയമത്തിന്റെ ആവശ്യമുണ്ട്. ഷൂട്ട് അറ്റ് സൈറ്റ് ലോ. ഇന്ത്യയെ മോശമാക്കി സംസാരിക്കുന്നവരേയും പാക്കിസ്ഥാനെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം വിളിക്കുന്നവരേയും കൈകാര്യംചെയ്യാന്‍ ഉതകുന്നതായിരിക്കണം ഇത്. ‘- എന്നായിരുന്നു പാട്ടീല്‍ അന്ന് പറഞ്ഞിരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ