കൊച്ചി: മമ്മൂട്ടി – നയന്‍താര കൂട്ട്‌കെട്ടില്‍ 2005 ല്‍ ഒരുങ്ങിയ ചിത്രമായിരുന്നു തസ്‌കരവീരന്‍. പ്രമോദ് പപ്പന്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ അറക്കളം ഭായി എന്ന കള്ളനായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്.
ഇപ്പോഴിതാ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകരായ പ്രമോദ് പപ്പന്‍ ടീം.
ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് ഇരട്ട സംവിധായകരില്‍ ഒരാളായ പ്രമോദ് പറഞ്ഞത്.
ചിത്രത്തിനായി ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നുണ്ടെന്നും കുറച്ചു കഴിഞ്ഞ് മമ്മൂക്കയോട് നേരില്‍ കണ്ട് അതിനെകുറിച്ച് സംസാരിക്കാമെന്നാണ് കരുതുന്നതെന്നും പ്രമോദ് അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തെ മമ്മൂട്ടിയെ നായകനാക്കി വജ്രം എന്ന സിനിമയും പ്രമോദ് പപ്പന്‍ ടീം ഒരുക്കിയിരുന്നു. എബ്രഹാം & ലിങ്കണ്‍, ബ്ലാക്ക് സ്റ്റാല്ലിയണ്‍, ബാങ്കോക്ക് സമ്മര്‍, മുസാഫിര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഈ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ മറ്റുചിത്രങ്ങള്‍.
നേരത്തെ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ കലാഭൈരവന്‍ എന്ന ട്രിബ്യൂട്ട് വീഡിയോ ഇരുവരും ചേര്‍ന്ന് ഇറക്കിയിരുന്നു. ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിട്ടുള്ള ഈ ഗാനം രചിച്ചിരിക്കുന്നത് എംഡി രാജേന്ദ്രനാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഗാനം പുറത്ത് വിട്ടത്.
ഇന്ത്യന്‍ സിനിമക്ക് ഒരുപാടൊരുപാട് കഥാപാത്രങ്ങള്‍ നല്‍കിയ കലാ ഭൈരവന്‍ മമ്മൂക്കാ. അങ്ങയെ കാലം കാത്തിരിക്കുന്നു .ഇനിയും ഒരുപാട് വേഷപ്പകര്‍ച്ചകള്‍ക്കായി അതില്‍ ചിലത് ഞങ്ങളുടെ ഭാവനയില്‍ നിന്നും ഇവിടെ കുറിക്കുന്നു : പ്രമോദ് പപ്പന്‍ .ഇത്തരത്തില്‍ ആശംസകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്.
മമ്മൂട്ടി ഫാന്‍സിനും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തെ വിലമതിക്കുന്നവര്‍ക്കും വേണ്ടിയുള്ളതായിരിക്കും ഈ ഗാനമെന്ന് പ്രമോദ് പപ്പന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക