| Friday, 22nd November 2019, 9:57 pm

അധികാരത്തില്‍ എത്തിക്കുകയാണെങ്കില്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ക്ഷമാപണം നടത്തും: ലേബര്‍പാര്‍ട്ടിയുടെ പ്രകടനപത്രിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡിസംബര്‍ 12 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറുകയാണെങ്കില്‍ 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി ഔപചാരികമായി ക്ഷമാപണം നടത്താമെന്നും 1984 ലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍  യു.കെ.യുടെ പങ്കിനെക്കുറിച്ച് പരിശോധിക്കുമെന്നും ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം.

സമ്പന്നര്‍ക്ക് പ്രയോജനം ചെയ്യുന്നതും സാധാരണക്കാരായ ആള്‍ക്കാര്‍ക്ക് യഥാര്‍ഥ മാറ്റം വരുത്തുന്നതുമായ രീതിയില്‍ നിലവിലെ സ്ഥിതിഗതികള്‍ മാറ്റുമെന്ന് വ്യാഴാച്ച പുറത്തിറക്കിയ പ്രകടനപത്രികയില്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ വ്യക്തമാക്കി.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ശതാബ്ദി വര്‍ഷത്തില്‍, ഔപചാരിക ക്ഷമാപണം ആവശ്യം ഉയര്‍ത്തിയിട്ടും ബ്രിട്ടീഷ് സര്‍ക്കാര്‍ ക്ഷമാപണത്തിന് പകരം ‘അഗാധമായ ഖേദം’ പ്രകടിപ്പിക്കുന്നതില്‍ കാര്യങ്ങള്‍ ഒതുങ്ങി, ഈ വിഷയത്തിന്മേലുള്ള ചര്‍ച്ചകള്‍ ‘പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്’ എന്നും അതിനുശേഷം വര്‍ഷാവസാനത്തോടെ അത് സംഭവിച്ചേക്കമെന്നുമാണ് മുതിര്‍ന്ന അധികാരികള്‍ പറയുന്നത്.

ക്ഷമാപണത്തിനുപുറമെ, ”അമൃത്‌സര്‍ കൂട്ടക്കൊലയില്‍ ബ്രിട്ടന്റെ പങ്ക്” സംബന്ധിച്ച് പാര്‍ട്ടി സര്‍ക്കാര്‍ ഒരു പൊതു അവലോകനം നടത്തുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. 2017 ലെ പ്രകടനപത്രികയില്‍, ഈ പങ്കിനെക്കുറിച്ച് ഒരു ‘സ്വതന്ത്ര അന്വേഷണം’ വാഗ്ദാനം ചെയ്തിരുന്നു.

സംഭവത്തിനു മുന്‍പ് തന്നെ മാര്‍ഗരറ്റ് താച്ചര്‍ സര്‍ക്കാര്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന് ഉപദേശം നല്‍കിയതായി 2014ല്‍ ആരോപണം ഉയര്‍ന്നിരുന്നു.അന്ന് യു.കെയിലെ സിഖ് സമുദായത്തിലെ ഒരു വിഭാഗം ബ്രിട്ടന്റെ പങ്കിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

107 പേജുള്ള പ്രകടന പത്രികയില്‍ ”കശ്മീര്‍ ഉള്‍പ്പെടെയുള്ള ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികള്‍” എന്ന് വിളിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മക പങ്ക് വഹിക്കുന്നതില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിപരാജയപ്പെട്ടുവെന്ന് ആരോപിക്കുന്നുണ്ട്. അതേസമയം, പ്രകടന പത്രികയില്‍ കശ്മീരിനെക്കുറിച്ചുള്ള അതിന്റെ വീക്ഷണത്തെക്കുറിച്ച് ലേബര്‍ പാര്‍ട്ടി വിശദീകരിച്ചിട്ടില്ല.

സെപ്റ്റംബറില്‍ ലേബറിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പാസാക്കിയ അടിയന്തര പ്രമേയം കശ്മീരില്‍ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അതിനെതിരെ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം എതിര്‍ത്തിരുന്നു.
അതുവരേയ്ക്കും ലേബര്‍പാര്‍ട്ടിക്ക മുന്‍ഗണന നല്‍കിയ അവര്‍ ലേബര്‍ പാര്‍ട്ടിക്ക വോട്ട് ചെയ്യരുത് എന്ന നിലയില്‍ സാമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണം നടന്നു.

ആകെ ജനസംഖ്യയില്‍ 40 ശതമാനം ഇന്ത്യ ഉള്‍പ്പെട്ട ഏഷ്യയില്‍ നിന്നുള്ള ആളുകളാണ്. 15 നിയോജകമണ്ഡലങ്ങളില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ വോട്ട് നിര്‍ണായകമാണ്. ആകെയുള്ള 122 നിയോജക മണ്ഡലങ്ങളില്‍ 10 ശതമാനത്തില്‍ കൂടുതലും ബ്രീട്ടീഷ് ഇന്ത്യന്‍ സാന്നിധ്യമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബ്രിട്ടനിലെ കൊളോണിയല്‍ സൈന്യത്തില്‍ പോരാടിയ എല്ലാ കറുത്ത ഏഷ്യന്‍ സൈനികരോട് മാപ്പുപറയുമെന്നും സൈന്യത്തില്‍ ഒരേ റാങ്കില്‍ സേവനമനുഷ്ഠിക്കുന്നപട്ടാളക്കര്‍ക്ക് വെളുത്തവര്‍ഗക്കാരായ പട്ടാളക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്ക് ലഭിച്ച വിവേചനപരമായ വേതനത്തിന് നഷ്ടപരിഹാരം നല്‍കാനുള്ള വഴികള്‍ വഴികള്‍ നോക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

ശ്രീലങ്കയിലെ ന്യൂനപക്ഷ തമിഴ്, മുസ്‌ലിം ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ യു.എന്‍, കോമണ്‍വെല്‍ത്ത് എന്നിവയിലൂടെ ശ്രമിക്കും. തൊഴിലാളി പ്രസ്ഥാനത്തിന്റെ കാതലാണ് സര്‍വദേശീയവാദം. ഇന്ന് നാം കാണുന്ന അനീതികളെ അഭിമുഖീകരിക്കാനും മുന്‍കാല അനീതികള്‍ തിരുത്താനുമുള്ള ഉത്തരവാദിത്തം ഞങ്ങള്‍ തിരിച്ചറിയുന്നു പ്രകടനപത്രികയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more