| Sunday, 26th August 2018, 5:58 pm

കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളിലെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളും; ക്വാറികള്‍ നിയന്ത്രിക്കും: മന്ത്രി എ.കെ ബാലന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളിലെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് മന്ത്രി എ.കെ ബാലന്‍. ക്വാറികളെ സര്‍ക്കാര്‍ നിയന്ത്രിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. ചൈന പോലുള്ള രാജ്യങ്ങളെ ഈ വിഷയത്തില്‍ മാതൃകയാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.


08824433449; പ്രളയക്കെടുതിയില്‍ രക്ഷയായ 24*7 മിസ്ഡ് കോള്‍


കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഈ ദുരന്തം ഡാമുകള്‍ മൂലമാണെന്നും സര്‍ക്കാര്‍ വരുത്തിവെച്ചതുമാണെന്നുള്ള പ്രതിപക്ഷ നേതാവിന്റെ വാദങ്ങള്‍ തെറ്റാണ്.

കേരളത്തിലെ ജനങ്ങള്‍ പരിഹാസത്തോടെയെ അത്തരം പ്രസ്താവനകളെ കാണുകയുള്ളു. ന്യൂനമര്‍ദ്ദമുണ്ടായതും മഴ പെയ്തതും കേരള സര്‍ക്കാര്‍ കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളം തുറന്നുവിട്ടതും കേരള സര്‍ക്കാര്‍ കാരണമല്ല. ഇത്തരം പ്രസ്താവനകള്‍ തികച്ചും വേദനാജനകമാണെന്നും മന്ത്രി പ്രതികരിച്ചു. പുറ്റിങ്ങല്‍ ദുരന്തം അന്നത്തെ സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രതിപക്ഷം സര്‍ക്കാരിനൊപ്പം: രമേശ് ചെന്നിത്തല


വലിയ നാശനഷ്ടമാണ് സംഭവിച്ചതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളല്ലാം കാര്യക്ഷമമായ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. തകര്‍ന്ന കേരളത്തെ നവ കേരളമാക്കി മാറ്റാന്‍ നമുക്ക് സാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം അതിന് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more