| Monday, 17th February 2020, 7:59 am

തൃശൂരിലെ കാട്ടുതീ മരണം; പള്‍പ്പ് കമ്പനിയില്‍ മതിയായ സാമഗ്രികളില്ലാത്തത് തിരിച്ചടിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷൊര്‍ണൂര്‍: തൃശൂര്‍ കൊറ്റമ്പത്തൂരില്‍ തീപിടിച്ച് മൂന്ന് വനപാലകര്‍ മരിച്ചത് അടുത്തുള്ള പള്‍പ്പ് കമ്പനിയില്‍ തീയണക്കാനുള്ള സാമഗ്രികള്‍ ഇല്ലാത്തതിനാലെന്ന് വനംവകുപ്പ്.

വനംവകുപ്പില്‍ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് എച്ച്.എന്‍.എല്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിയിലെ വാച്ചര്‍മാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയുയര്‍ന്നിരുന്നു. ആദ്യ കാലങ്ങളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി കുറച്ചുകാലമായി നഷ്ടത്തിലായിരുന്നു. അഗ്നിശമന സാമഗ്രികളൊന്നും കമ്പനിയില്‍ ഉണ്ടായിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊറ്റമ്പത്തൂരില്‍ ഇടക്കിടക്ക് കാട്ടുതീ ഉണ്ടാവുമായിരുന്നെന്നും വനപാലകര്‍ പറയുന്നു.  കുന്നിന്‍ പ്രദേശമായതിനാല്‍ തീയണക്കാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും വനപാലകര്‍ കൂട്ടിച്ചേര്‍ത്തു.

വനപാലകരായ ദിവാകരന്‍, വേലായുധന്‍, ശങ്കരന്‍ എന്നിവരാണ് മരിച്ചത്. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍കാലിക ജീവനക്കാരാണ് മരിച്ച വനപാലകര്‍.

ഫയര്‍ഫോഴ്‌സ് സംഘത്തിനൊപ്പം തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രണ്ടു വനപാലകരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞായറാഴ്ച ഉച്ചയോടെയാണ് കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീപടര്‍ന്നു പിടിച്ചത്. ഏകദേശം നാലു മണിയോടുകൂടി തീ ഒരു പരിധി വരെ അണയ്ക്കാന്‍ കഴിഞ്ഞിരുന്നു. പിന്നീട് ശക്തമായ കാറ്റ് വീശിയതോടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഈ സമയം 14 ഓളം ഉദ്യോഗസ്ഥര്‍ കാടിനകത്തുണ്ടായിരുന്നുന്നെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

We use cookies to give you the best possible experience. Learn more