ഷൊര്‍ണൂര്‍: തൃശൂര്‍ കൊറ്റമ്പത്തൂരില്‍ തീപിടിച്ച് മൂന്ന് വനപാലകര്‍ മരിച്ചത് അടുത്തുള്ള പള്‍പ്പ് കമ്പനിയില്‍ തീയണക്കാനുള്ള സാമഗ്രികള്‍ ഇല്ലാത്തതിനാലെന്ന് വനംവകുപ്പ്.
വനംവകുപ്പില്‍ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് എച്ച്.എന്‍.എല്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിയിലെ വാച്ചര്‍മാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന പരാതിയുയര്‍ന്നിരുന്നു. ആദ്യ കാലങ്ങളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി കുറച്ചുകാലമായി നഷ്ടത്തിലായിരുന്നു. അഗ്നിശമന സാമഗ്രികളൊന്നും കമ്പനിയില്‍ ഉണ്ടായിരുന്നില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊറ്റമ്പത്തൂരില്‍ ഇടക്കിടക്ക് കാട്ടുതീ ഉണ്ടാവുമായിരുന്നെന്നും വനപാലകര്‍ പറയുന്നു. കുന്നിന്‍ പ്രദേശമായതിനാല്‍ തീയണക്കാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും വനപാലകര്‍ കൂട്ടിച്ചേര്‍ത്തു.