വാഷിങ്ടണ്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അഞ്ച് വര്‍ഷമായി അന്യായമായി തടങ്കല്‍ വെച്ചിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള അമേരിക്കയുടെ രാഷ്ട്രീയകളികളെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചോദ്യം ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും യു.എസ് നടത്തിയ യുദ്ധക്കുറ്റങ്ങള്‍ വിശദീകരിക്കുന്ന പെന്റഗണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് അസാന്‍ജിനെ അമേരിക്ക തടവിലാക്കിയത്. അറസ്റ്റിന് ശേഷം 17 ചാരപ്രവര്‍ത്തനങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍ അസാന്‍ജിനെതിരെയുള്ള ലൈംഗിക കുറ്റാരോപണങ്ങള്‍ നിഷേധിച്ചതിന് 2010ല്‍ ബ്രിട്ടീഷ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പിന്നീട് 2012ല്‍ ജാമ്യം ലഭിച്ച അസാന്‍ജിന്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചു. 2019ല്‍ ഇക്വഡോര്‍ അദ്ദേഹത്തെ അഭയം റദ്ദാക്കിയതോടെ വീണ്ടും അറസ്റ്റിലായ അസാന്‍ജിന്‍ ബെല്‍മാര്‍ഷില്‍ തുടരുകയാണ്.
അസാന്‍ജിനെ ബ്രിട്ടന്‍ യു.എസിലേക്ക് കൈമാറിയലും ശിക്ഷ ശരിവെച്ചാലും മുന്‍ വിക്കിലീക്സ് സ്ഥാപകന് 175 വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, വധശിക്ഷയ്ക്ക് വിധേയനാക്കില്ലെന്ന് യു.എസ് ഉറപ്പുനല്‍കുന്നത് വരെ അസാന്‍ജിനെ കൈമാറാന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ ഹൈക്കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു.