| Tuesday, 17th October 2017, 2:38 pm

വൈറസ് ആക്രമണത്തില്‍ പകച്ച് സൈബര്‍ ലോകം; വൈഫൈക്ക് ഭീഷണിയായി ക്രാക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വൈഫൈയുടെ വൈകല്യങ്ങളെ ഉപയോഗപ്പെടുത്തി കമ്പ്യൂട്ടറുകളുടെയും വയര്‍ലെസ് ആക്‌സസ് പോയിന്റുകളുടെയും ട്രാഫിക്കില്‍ കയറി ആക്രമണത്തിന് വിധേയമാക്കുന്ന പുതിയ തരം വൈറസിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ക്രാക്ക് എന്നു പേരിട്ടിരിക്കുന്ന വൈറസ് ആര്‍സ് ടെക്‌നിക്കയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ജനകീയമായ വൈഫൈ സുരക്ഷാ പ്രൊട്ടോകോളായ WPA2 വിന്റെ ദൗര്‍ബല്യം ഉപയോഗപ്പെടുത്തിയാണ് ക്രാക്ക് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. നിങ്ങളുടെ മൊബൈലില്‍ വൈഫൈ ലഭ്യമായിട്ടുള്ളതാണെങ്കില്‍ തീര്‍ച്ചയായും ആക്രമിക്കപ്പെടുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഹാക്കിംഗിനെക്കുറിച്ച് അമേരിക്കന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെഡിനെസ്സ് നല്‍കിയ മുന്നറിയപ്പ് നോക്കൂ..

” WPA2 വിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ആക്രമണത്തിന്റെ വെളിച്ചത്തില്‍ ശ്രദ്ധയില്‍പ്പെട്ട ദൗര്‍ബല്യങ്ങളില്‍ ഡീക്രിപ്ഷന്‍, പാക്കറ്റ് റീപ്ലേ, ടി.സി.പി കണക്ഷന്‍ ഹൈജാക്കിംഗ്, എച്ച്.ടി.ടി.പി കണ്ടന്റ് ഇഞ്ചക്ഷന്‍ എന്നിവയാണ്. സി.ഇ.ആര്‍.ടി/ സി.സിയും ഗവേഷക വിദഗ്ദ്ധനും ഇക്കാര്യം സ്ഥിരീകരിച്ച് ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു. ”

41 ശതമാനം വരുന്ന ആന്‍ഡ്രോയിഡ് ഫോണുകളും അസാധാരണവും വിനാശകരവുമായ ഇത്തരം ദൗര്‍ബല്യങ്ങള്‍ക്ക് വിധേയമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എല്ലാ വൈഫൈ ഡിവൈസുകളും ഇത്തരം ദൗര്‍ബല്യങ്ങള്‍ക്ക് പെട്ടെന്ന് പാകമാകുന്നതും നിശ്ചിത ദൂരത്തിനിടയില്‍ ഏത് തരം മാലീഷ്യസ് ആക്രമണങ്ങള്‍ക്കും വിധേയമാകുന്നതുമാണ്. എല്ലാ വൈഫൈകളും ആക്‌സസ് പോയന്റുകളും പ്രശ്‌നം പരിഹരിക്കുന്നതുവരെ പാച്ച് ചെയ്യണമെന്നും വിദഗ്ദ്ധരുടെ നിര്‍ദ്ദേശമുണ്ട്. ഇന്നലെ കണ്ടെത്തിയ വൈറസ് ഭീകരമായി ഡിവൈസുകളെ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more