ചെന്നൈ: താലി മാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിന് നല്‍കുന്ന അങ്ങേയറ്റത്തെ മാനസിക പീഡനമാണെന്ന് കോടതി. മദ്രാസ് ഹൈക്കോടതിയുടേതാണ് വിധി. താലി മാല അഴിച്ചുമാറ്റുന്നത് വിവാഹമോചനത്തിന് പ്രാപ്തമായ കാരണമാണെന്നും കോടതി പറഞ്ഞു.
ഈറോഡില്‍ മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍ ആയ സി. ശിവകുമാറിനെതിരെ ഭാര്യ നല്‍കിയ വിവാഹമോചന ഹരജിയിലാണ് കോടതി ഭര്‍ത്താവിന് അനുകൂലമായ വിധി പറഞ്ഞത്.
വിശ്വാസപ്രകാരം താലികെട്ടുന്നത് വിവാഹത്തിലെ സുപ്രധാനമായ ചടങ്ങാണ്. താലി അഴിച്ചുവെച്ച് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു ഭാര്യ. ഭാര്യയുടെ ഈ പ്രവൃത്തിയാണ് വിവാഹമോചനത്തിന് കാരണമാണെന്ന് കോടതി നിരീക്ഷിച്ചത്. ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം പിന്നീട് മദ്രാസ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
താലി അണിയുന്നത് പവിത്രമായി കരുതുന്നതാണ് രാജ്യത്തിന്റെ സംസ്‌ക്കാരമെന്നും ഭര്‍ത്താവിന്റെ മരണംവരെ താലി ധരിക്കണമെന്നുമാണ് വിവാഹ ഉടമ്പടിയെന്നും പറഞ്ഞു. താലി അഴിച്ചുമാറ്റുന്നത് വിവാഹമോചനത്തിന് പ്രാപ്തമായ കാരണമാണെന്നും കോടതി വ്യക്തമാക്കി.
Content Highlight: wife removing mangalsutra is a valid reason for divorce says madras high court