| Friday, 5th October 2018, 10:06 pm

മത്സ്യത്തൊഴിലാളിയായ സവാദിന്റെ കൊലപാതകം: ഭാര്യയും സഹായിയും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനൂര്‍: മലപ്പുറം താനൂരില്‍ മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സൗജത്തിനെയും (26) സഹായി സൂഫിയാനെയും (24) പോലീസ് അറസ്റ്റു ചെയ്തു. വാടക വീട്ടില്‍വച്ച് സവാദിനെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതിയും സൗജത്തിന്റെ കാമുകനുമായ അബ്ദുള്‍ ബഷീര്‍ ദുബായിലേക്ക് കടന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നു.

മംഗലാപുരം വിമാനത്താവളം വഴിയാണ് ഇയാള്‍ ദുബയിലേക്ക് കടന്നതെന്ന് പോലീസ് വ്യക്തമാക്കി. താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദാണ് (40) വ്യാഴാഴ്ച കൊലചെയ്യപ്പെട്ടത്. മകള്‍ക്കൊപ്പം ഉറങ്ങി കിടക്കെ തലക്കടിച്ച ശേഷം മരണം ഉറപ്പ് വരുത്താന്‍ കഴുത്തറുക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

Also Read:  ഹോംമാച്ചില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ലീഡ്

വ്യാഴാഴ്ച പുലര്‍ച്ച രണ്ടു മണിയോടെ സവാദിന്റെ ഭാര്യ സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ സവാദ് രക്തത്തില്‍ക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.

കൃത്യം നടത്താനായി ബഷീര്‍ വിദേശത്തുനിന്ന് രണ്ടു ദിവസത്തെ ലീവെടുത്താണ് വന്നത്. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്നും സൗജത്ത് പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണം ഉറപ്പ് വരുത്താന്‍ കഴുത്തറുത്തത് സൗജത്താണെന്ന് ഏറ്റു പറഞ്ഞതായും പൊലീസ് പറയുന്നു.

We use cookies to give you the best possible experience. Learn more