| Tuesday, 18th April 2023, 4:16 pm

അടുക്കള ഭാഗത്താകുമ്പോള്‍ നല്ല സാധനങ്ങള്‍ മറഞ്ഞിരുന്നു കഴിക്കാം, അച്ചടക്കമുള്ള പെണ്ണുങ്ങള്‍ക്ക് അതാണ് ഇഷ്ടം; നിഖിലയുടെ പ്രസ്താവനക്ക് വിചിത്രമായ മറുപടികള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിഖില വിമലിന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കണ്ണൂരുള്ള മുസ്‌ലിം കല്യാണങ്ങളില്‍ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് ഇപ്പോഴും ഭക്ഷണം കഴിക്കുന്നതെന്നാണ് നിഖില പറഞ്ഞത്. പിന്നാലെ നിഖിലക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. നിഖിലയുടെ പ്രസ്താവനക്കെതിരെ വിചിത്രമായതും വിദ്വേഷം നിറഞ്ഞതുമായ കമന്റുകളാണ് വരുന്നത്.

‘ബസില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സീറ്റ് നല്‍കിയതൊന്നും ഈ ചേച്ചിക്ക് അറിയില്ലായിരിക്കാം. ആഢംബര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് അതൊക്കെ എങ്ങനെ അറിയാനാവും. രണ്ട് പന്തലൊരുക്കിയാലും അതില്‍ വിളമ്പുന്ന ഭക്ഷണത്തിന് ഒരു വേര്‍തിരിവുമില്ല. സൗകര്യത്തിന് വേണ്ടി രണ്ട് പന്തലിടുന്നു എന്നേയുളളൂ,’ എന്നാണ് നിഖിലക്കെതിരെ വന്ന ഒരു കമന്റ്.

വീടുകളില്‍ ആയാലും സ്ത്രീകള്‍ പൊതുവെ അടുക്കളയില്‍ നിന്നാണല്ലോ ഭക്ഷണം കഴിക്കുന്നതെന്നും അത് അവര്‍ സൗകര്യത്തിനു വേണ്ടി ചെയ്യുന്നതാണെന്നും ആരും നിര്‍ബന്ധിച്ചു കൊണ്ട് ഒന്നുമല്ലല്ലോയെന്നുമാണ് മറ്റൊരു കമന്റ്.

‘പട്ടിണിക്ക് ഇട്ടു എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം. പിന്നെ ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ ഇരുന്ന് കഴിക്കുന്നതിനു എന്താണ് കുഴപ്പം, അടുക്കള ഭാഗത്താകുമ്പോള്‍ വേഗത്തില്‍ നല്ല സാധനങ്ങള്‍ മറഞ്ഞിരുന്നു കഴിക്കാലോ, അത് തുടരും പെണ്ണുങ്ങള്‍ക്ക്(അച്ചടക്കവും സംസ്‌കാരവുമുള്ള )അതാണ് ഇഷ്ടം ബുദ്ധിമുട്ടില്ലാതെ ഭക്ഷണം കഴിക്കാം,’ എന്നിങ്ങനെയാണ് നിഖിലയുടെ പ്രസ്താവനക്കെതിരെ വരുന്ന വിചിത്രമായ കമന്റുകള്‍.

അതേസമയം നിഖിലയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ധൈര്യത്തോടെ തുറന്ന് പറയുന്ന നിഖിലയെ അഭിനന്ദിച്ചാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നത്.

‘മലബാര്‍ ഭാഗത്ത് മുസ്‌ലിം കല്യാണ ആഘോഷങ്ങളില്‍ ഓഡിറ്റോറിയത്തില്‍ പോലും സ്ത്രീകള്‍ക്കും പുരുഷനും വെവ്വേറെ ഡൈനിങ് ഏരിയ ആണെന്ന് പലരും പറയുന്നു. സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്താണ് ഭക്ഷണം എന്ന നിഖില വിമലിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളാണ്. ഇതിന് മാറ്റം വന്നേ പറ്റൂ, ഈ വേര്‍തിരിവ് അവസാനിപ്പിക്കണം. പക്ഷേ ഇതിനോടുള്ള കൗണ്ടറുകളാണ് രസകരം.

‘സ്ത്രീക്കും പുരുഷനും വ്യത്യസ്ത ടോയ്‌ലറ്റ് ഇല്ലേ? ബസ്സില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റില്ലേ?’ എന്നൊക്കെയാണ് മതം വിഴുങ്ങുന്നവരുടെ ചോദ്യം. ഇത്തരം ചോദ്യം ഉന്നയിക്കുന്നവരോട് എങ്ങനെ ഇതിന്റെ ലോജിക്ക് പറഞ്ഞു മനസ്സിലാക്കുമെന്റെ ഡിങ്കാ,’ എന്നാണ് ജിനേഷ് പി.എസ്. കുറിച്ചത്.

നിഖിലക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവരെ പരിഹസിച്ചും വിമര്‍ശിച്ചും കമന്റുകളുണ്ട്. ‘കേരളത്തില്‍ പശുവിനെ വെട്ടാം കഴിക്കാം നിരോധനം ഒക്കെ അങ്ങ് നോര്‍ത്തില്‍ ‘ഹോയ് ഹോയ് നിഖില ഏജ്ജാതി മെസ്’
‘കണ്ണൂരിലെ മുസ്‌ലിം വിവാഹങ്ങളില്‍ പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നാണ് കഴിക്കുന്നത്’
ഭാ സംഘി #$% മോളെ #$%^*(@)’,

‘ഹിന്ദു ക്രിസ്ത്യന്‍ വിവാഹങ്ങളില്‍ കാണുന്നതുപോലെ മിക്‌സഡ് ആയിട്ട് അല്ല മുസ്‌ലിം വിവാഹങ്ങള്‍ ഉണ്ടാകുന്നത്. സ്ത്രീകള്‍ക്ക് വേറെ തന്നെ സ്ഥലം വേദി തിരിച്ചു ഉണ്ടാകും പുരുഷന്മാര്‍ക്ക് വേറെയും. ഭക്ഷണം നല്‍കുന്നതും അതുപോലെ തന്നെ. എന്തിനു വിവാഹത്തിന് പോകുന്ന വാഹനം സ്ത്രീകള്‍ക്ക് വേറെ പുരുഷന്മാര്‍ക്ക് വേറെ. ഇതൊക്കെ എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ഇതൊക്കെ ഇങ്ങനൊക്കെ തന്നെ ആണ്. നവോത്ഥാനം പറഞ്ഞു ചെല്ലാന്‍ ഒട്ടുമിക്ക രാഷ്ട്രീയക്കാര്‍ക്ക് പോലും താല്പര്യം ഇല്ല എന്നതാണ് വസ്തുത’,

‘ലുലുമാളിലേക്കും അല്‍ ശിഫാ ഹോസ്പിറ്റലിലേക്കും ഒരു വഴിയിലൂടെ നടന്ന് പോകുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് കല്യാണ വീടുകളിലും മരണ വീടുകളിലും വേറെ വഴി വേണം’,

‘സ. എ.എന്‍. ഷംസീറിനെ പൂമുഖത്ത് പാട്ടു പാടി സ്വീകരിക്കുന്ന മുസ്‌ലിം സ്ത്രീകളുള്ള കണ്ണൂരിലെ പുരോഗമന മുസ്‌ലിം കുടുംബങ്ങളെ മാതൃകയാക്കാനാണ് നിഖില വിമലിനെതിരെ തിരിയുന്നവര്‍ ശ്രമിക്കേണ്ടത്. ഇത് താലിബാനോ യോഗിസ്ഥാനോ അല്ല, മതനിരപേക്ഷ കേരളമാണ്. നിഖിലക്ക് ഐക്യദാര്‍ഢ്യം’, എന്നിങ്ങനെയാണ് നിഖിലയെ അനുകൂലിച്ച് വരുന്ന കമന്റുകള്‍.

Content Highlight: wierd comment against nikhila vimal

We use cookies to give you the best possible experience. Learn more