| Tuesday, 26th June 2018, 3:14 pm

ക്രിസ്റ്റ്യാനോ നഷ്ടപ്പെടുത്തിയ പെനാൽറ്റി ഓർമ്മിപ്പിക്കുന്ന മറ്റൊരു പെനാൽറ്റി; ഫുട്ബോൾ മാന്യതയുടേത് കൂടെയാണ്

ഷാരോണ്‍ പ്രദീപ്‌

നഷ്ടപ്പെടുത്തിയ പെനാല്‍റ്റികള്‍ കൊണ്ട് പ്രസിദ്ധമാണ് ഈ ലോകകപ്പ്. ആദ്യ മത്സരത്തില്‍ നിര്‍ണ്ണായകമായ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ലയണല്‍ മെസ്സിയും, ഇന്നലെ ഇറാനെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഈ ലോകകപ്പിലെ സൂപ്പര്‍ താരങ്ങളാണ്.

ഇന്നലെ ഇറാനെതിരെ ക്രിസ്റ്റ്യാനോ പുറത്തേക്കടിച്ച് കളഞ്ഞ പെനാല്‍റ്റിയാണ് മത്സരത്തിന്റെ ഫലം നിര്‍ണ്ണയിച്ചത്. ക്രിസ്റ്റ്യാനോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെ മത്സരം സമനിലയിലായി. വാര്‍ വഴി നിശ്ചയിച്ച പെനാല്‍റ്റിയെ സംബന്ധിച്ച് ഇപ്പോഴും വിവാദങ്ങള്‍ പുകയുകയാണ്. ആ പെനാല്‍റ്റി യഥാര്‍ത്ഥ്യത്തില്‍ അനുവദിക്കേണ്ടതുണ്ടായിരുന്നോ എന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരില്‍ പലരുടേയും ചോദ്യം.


ALSO READ: വലിയ സ്‌നേഹമാണ് ഉഷച്ചേച്ചിയോട്, അവരങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു; പി.ടി ഉഷയെക്കുറിച്ച് എം.എം വിജയന്‍


എന്നാല്‍ ചരിത്രത്തില്‍ ഒരുപാട് പെനാല്‍റ്റികളുണ്ട്. റഫറിയുടെ തീരുമാനം തെറ്റായത് കൊണ്ട്, എതിര്‍ ടീം മനപൂര്‍വ്വം പുറത്തേക്കടിച്ച് കളഞ്ഞ പെനാല്‍റ്റികള്‍. കളിക്കളത്തിലെ പരസ്പര ബഹുമാനത്തിന്റേയും, മാന്യതയുടേയും അടയാളങ്ങളാണ് അത്തരം പുറത്തേക്ക് അടിച്ച് കളഞ്ഞ പെനാല്‍റ്റി കിക്കുകള്‍.

അതില്‍ ഏറ്റവും പ്രധാനമാണ് ഡാനിഷ് താരം വെയ്‌ഹോസ്റ്റ് പുറത്തേക്കടിച്ച് കളഞ്ഞ പെനാല്‍റ്റി കിക്ക്. ആ മത്സരവും ഇറാനെതിരെയായിരുന്നു. അന്ന് ഗാലറിയില്‍ നിന്നും ഉയര്‍ന്ന വിസില്‍ കേട്ട ഇറാന്‍ താരങ്ങള്‍ അത് റഫറി മുഴക്കിയ ഹാഫ് ടൈം വിസില്‍ ആണെന്ന് തെറ്റ്ദ്ധരിച്ച് പന്ത് കൈലെടുത്തു. പെനാല്‍റ്റി ഏരിയയില്‍ വെച്ചായിരുന്നു ഇറാന്‍ താരം പന്ത് കയ്യില്‍ എടുത്തത്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാഞ്ഞ റഫറി ഡെന്‍മാര്‍ക്കിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. വെയ്‌ഹോസ്റ്റിനായിരുന്നു പെനാല്‍റ്റി എടുക്കാനുള്ള ചുമതല.


ALSO READ: നീ ബാഴ്‌സിലോണക്ക് ചേര്‍ന്നവന്‍, എപ്പോഴും സ്വാഗതം; ജെയിംസ് റോഡ്രിഗസിനോട് ജെറാദ് പിക്വെ


എന്നാല്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പെനാല്‍റ്റി അല്ല ലഭിച്ചത് എന്ന് മനസ്സിലാക്കിയ വെയ്‌ഹോസ്റ്റ് കോച്ച് മോര്‍ട്ടന്‍ ഒല്‍സെന്റെ സമീപത്തെത്തി ചെവിയില്‍ എന്തോ പറഞ്ഞു. ശേഷം കിക്ക് എടുത്ത വെയ്‌ഹോസ്റ്റ് പന്ത് ബോധപൂര്‍വ്വം പോസ്റ്റിന്റെ പുറത്തേക്ക് അടിച്ച് കളഞ്ഞു. ഇറാനിയന്‍ ഗോളിയും താരങ്ങളും കയ്യടിയോടെയാണ് വെയ്‌ഹോസ്റ്റിന്റെ പ്രവര്‍ത്തിയെ സ്വീകരിച്ചത്.


ALSO READ: മുഹമ്മദ് സലാഹ്, ലോകം ഉറ്റുനോക്കിയ “മിസ്‌റിലെ രാജന്‍”


ആ മത്സരം ഡെന്‍മാര്‍ക്ക് ഒരു ഗോളിന് തോറ്റു. പക്ഷേ വെയ്‌ഹൊസ്റ്റിന്റെ പ്രവര്‍ത്തി ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടു. സി.എന്‍.എനിന്റെ ആ വര്‍ഷത്തെ ഏറ്റവും മികച്ച കളിനിമിഷത്തിനുള്ള വെയ്‌ഹോസ്റ്റിന്റെ പ്രവര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക് കമ്മറ്റിയുടെ മികച്ച കളിക്കുള്ള അവാര്‍ഡും വെയ്‌ഹോസ്റ്റിനായിരുന്നു. 2003ലെ ഏറ്റവും മികച്ച ഡാനിഷ് താരവും വെയ്‌ഹോസ്റ്റായിരുന്നു.

ആ വീഡിയോ കാണാം



ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

ഷാരോണ്‍ പ്രദീപ്‌

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more