|

പ്ലാസ്റ്റിക് കണിക്കൊന്നയുടെ വ്യാപക ഉപയോഗം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിന് വ്യാപകമായി പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.

കൊന്നപ്പൂക്കളുടെ ലഭ്യത കുറഞ്ഞതോടെ പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ വ്യാപകമായി ഉപയോഗിച്ചതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

ഈ വിഷുക്കാലത്ത് സംസ്ഥാനത്ത് പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ വ്യാപകമായി ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചത്.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. അടുത്ത മാസത്തിലെ കമ്മീഷന്‍ സിറ്റിങ്ങില്‍ പ്രസ്തുത കേസ് പരിഗണിക്കുമെന്നും റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Widespread use of plastic pellets; Human Rights Commission has reportedly registered a case

Latest Stories

Video Stories