തിരുവനന്തപുരം: ശുചീകരണ തൊഴിലാളികളെ വൃത്തിഹീന തൊഴിലില്‍ എന്ന് ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്ന് അഭിസംബോധന ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം.
ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ അപേക്ഷ ക്ഷണിച്ചു കൊണ്ട് സംസ്ഥാന പി.ആര്‍.ഡി വകുപ്പ് ഇറക്കിയ വിജ്ഞാപനത്തിലാണ് ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നത്.
സംഭവത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ കെ.എ ഷാജി ഉള്‍പ്പെടെയുള്ളവര്‍ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നു.
ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയും അതു വഴി ആരോഗ്യ പരമായ വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്നവരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് എന്നു പറയേണ്ടിടത്താണ് ഇങ്ങനെ ഭാഷാ പ്രയോഗം നടത്തിയതെന്ന് കെ.എ ഷാജി വിമര്‍ശിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ